Nalloravakasham Song Lyrics in Malayalam
നല്ലോരവകാശം തന്ന നാഥനെ
ഒന്നു കാണുവാന്‍ കൊതി ഏറിടുന്നേ
നിത്യജീവദാനം തന്ന യേശുവിന്‍
കൂടെ വാഴുവാന്‍ കൊതിയേറിടുന്നേ (നല്ലോരവകാശം..)
പുറംപറമ്പില്‍ കിടന്ന എന്നെ
പറുദീസ നല്‍കാന്‍ തിരഞ്ഞെടുത്തു (2)
നാശകരമായ കുഴിയില്‍ നിന്നും
യേശുവിന്റെ നാമം ഉയര്‍ച്ച തന്നു (2) (നല്ലോരവകാശം..)
കുഴഞ്ഞ ചേറ്റില്‍ കിടന്ന എന്നെ
വഴിയൊരുക്കി കര കയറ്റി (2)
പാളയത്തിന്റെ പുറത്തു നിന്നും
പാനപാത്രത്തിന്നവകാശിയായ് (2) (നല്ലോരവകാശം..)
കുരിശെടുക്കാന്‍ കൃപ ലഭിച്ച
കുറയനക്കാരില്‍ ഒരുവന്‍ ഞാനും (2)
പറന്നിടുമേ ഞാനും പറന്നിടുമേ
പ്രിയന്‍ വരുമ്പോള്‍ വാനില്‍ പറന്നിടുമേ (2) (നല്ലോരവകാശം..)
Nalloravakasham Song Lyrics in English
Nalloravakasham thanna nathane
Onnu kanuvan kothi eridunne
Nithyajeevadanam thanna Yesuvin
Koode vazhuvan kothieridunne (Nalloravakasham..)
Puramparambil kidanna enne
Parudeesa nalkan thiranjeduthu (2)
Nashakaramaya kuzhiil ninnum
Yesuvinte naamam uyarcha thannu (2) (Nalloravakasham..)
Kuzhanja chettil kidanna enne
Vazhi orukki kara kayatti (2)
Palayathinte purathu ninnum
Panapathrathinn avakashiyay (2) (Nalloravakasham..)
Kurisheduthan kripa labhicha
Kurayanakaaril oruvan njanum (2)
Parannidume njanum parannidume
Priyan varumbol vaanil parannidume (2) (Nalloravakasham..)