കാട്ടുപാമ്പോടൊത്ത് Song Lyrics in Malayalam
മോദമതി മോദമോദം ഹാ-വാഗ്ദത്ത കാലം
സാദരമണഞ്ഞീടുന്നഹോ
ജാതിഭേദ വാദം തീര്‍ന്നു-ജാതികളും ഒറ്റയടി
യൂദജാതിയും മുതിര്‍ന്നു-ജാതമോദം പാടിടുന്നു (മോദ..)
അന്നു കാനനങ്ങള്‍ പൂക്കുമേ-സീയോന്റെ മക്കള്‍
നന്ദിയോടു പാടിയാര്‍ക്കുമേ
അന്നു സുവിശേഷക്കൊടി-മന്നിടേ ജയം കൊണ്ടാടി
ഉന്നതമായ് മിന്നും ജനം-സന്നുതി പാടി വസിക്കും (മോദ..)
അന്നു സീയോനില്‍ നിന്നുണ്ടാകും-ആജ്ഞാവിശേഷം
മന്നിടമെല്ലാമതു കേള്‍ക്കും
മന്നവര്‍ മന്ത്രി പ്രജകള്‍-എന്നിവരെല്ലാവരിലും
ഒന്നുപോലാവസിച്ചീടും-വന്നു സത്യാനുഗ്രഹങ്ങള്‍ (മോദ..)
കാട്ടുപാമ്പോടൊത്തു മേളിക്കും-കുട്ടികളെന്നാല്‍
വാട്ടമുണ്ടാകയില്ലേതുമേ
കാട്ടു പുലികളും ആട്ടിന്‍-കൂട്ടവുമൊന്നിച്ചു മേയും
നാട്ടിലെല്ലാ നന്മകളും പുഷ്ടിയായി വര്‍ദ്ധിച്ചീടും (മോദ..)
വാളു കുന്തങ്ങള്‍ക്കില്ലാവശ്യം-കൊഴുക്കളാക്കി
ചാലുപോക്കാനാക്കുമായവ
നാലുദിക്കും സമാധാനം-ചാലവേ പരന്നിരിക്കും
വാളെടുക്കയില്ലാരുമേ-ചേലുകേടില്ലെന്നിനുമേ (മോദ..)
ഹാലെലൂയ്യാ ഗീതം പാടുമേ-യരുശലേമും
ഹാലെലൂയ്യാ രാഗം പാടുമേ
ഹാലെലുയ്യാ വാനത്തിലും-ഹാലെലുയ്യാ ഭൂമിയിലും
ഹാലെലുയ്യാ മാലാഖമാര്‍ ചൊല്ലുമേ മാനുഷരെല്ലാം (മോദ..)
Kattupampodothu Song Lyrics in English
Modamathi modamodam ha-vaagdhatha kaalam
Saadaramananjidunnaho
Jaathibheda vaadam theernnu- jaathikal onnaayidunnu
Yoodhajaathiyum mudharnnu- jaathamodam paadidunnu (mod..)
Annu kaanangal pookkume- Seeyonthu makkal
Nandiyodu paadiyaarkkume
Annu suvisheeshakodi- mannidae jayam kondadi
Unnathamayi minnumm janam- sannuthi paadi vasikkum (mod..)
Annu Seeyonil ninnundaakum- aajnaavishesham
Mannidamellamathu kelkkum
Mannavaru manthri prajakal- ennivar ellavariyilum
Onnupolavasichidum- vannu sathyaanugrahangal (mod..)
Kattupampodothu melikkum- kuttiyalanall
Vaattamundaakayillethumee
Kaattu pulikalum aattin- koottavumonnichu meyum
Naattilella nanmakalum pushtiyaayi vardhichidum (mod..)
Vaalu kunthangalukillaavashyam- kozhukkalakki
Chaalupokkaanaakkumayava
Naaludikkum samaadhanam- chaalave parannirikkum
Vaaledukayillaarume- chelukedillenninumee (mod..)
Hallelujah geetham paadume- Yarushaalemum
Hallelujah raagam paadume
Hallelujah vaanaththilum- Hallelujah bhoomiyilum
Hallelujah maalaakhmaar chollume maanuisharellam (mod..)