Type Here to Get Search Results !

കര്‍ത്താവേ നിന്‍ രൂപം | Karthave Nin Roopam Song Lyrics in Malayalam | Malayalam Christian Songs Lyrics

കര്‍ത്താവേ നിന്‍ രൂപം Song lyrics in Malayalam


കര്‍ത്താവേ നിന്‍ രൂപം എനിക്കെല്ലായ്പോഴും സന്തോഷമേ

സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍-രൂപം വേറെ


അരക്കാശിനും മുതലില്ലാതെ-തല ചായ്പാനും സ്ഥലമില്ലാതെ

മുപ്പത്തിമൂന്നരക്കൊല്ലം പാര്‍ത്തലത്തില്‍-പാര്‍ത്തല്ലോ നീ


ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുല്‍ക്കൂടാക്കി

വഴിയാധാര ജീവിയായ്‌ നീ ഭൂലോകത്തെ സന്ദര്‍ശിച്ചു


എല്ലാവര്‍ക്കും നന്മ ചെയ്‌വാന്‍-എല്ലായ്പോഴും സഞ്ചരിച്ചു

എല്ലാടത്തും ദൈവസ്നേഹം-വെളിവാക്കി നീ മരണത്തോളം


ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കീടാനും

രക്ഷിതാവായ്‌ ഇക്ഷിതിയില്‍-കാണപ്പെട്ട ദൈവം നീയേ


ക്രൂശിന്മേല്‍ നീ കൈകാല്‍കളില്‍-ആണി ഏറ്റു കരയുന്നേരം

നരകത്തിന്റെ തിരമാലയില്‍-നിന്നെല്ലാരേം രക്ഷിച്ചു നീ


മൂന്നാം നാളില്‍ കല്ലറയില്‍-നിന്നുത്ഥാനം ചെയ്തതിനാല്‍

മരണത്തിന്റെ പരിതാപങ്ങള്‍ എന്നെന്നേക്കും നീങ്ങിപ്പോയി



കര്‍ത്താവേ നിന്‍ രൂപം Song lyrics in English


Karthave Nin Roopam Enikkellaypolaum Santhoshame

Swargathilum Bhoomiyilum Ithupolilloru-Roopam Vere


Arakasheenum Muthalillathe-Thala Chaaypaanum Sthalamilathe

Muppathimoonnara Kollam Paartalathil-Paartallo Nee


Janmasthalam Vazhiyambalam Shayyagritham Pulkkoodakki

Vazhiyadhara Jeeviyayi Nee Bhoolokathe Sandarshichu


Ellavarkum Nannam Cheyyuvan-Ellaypolum Sancharichu

Elladaththum Daivasnehama-Velivakki Nee Maranaththoolam


Dushtanmare Rakshippaanum Dosham Koodathakidannum

Rakshithavayi Ikshithiyil-Kaanappetta Daivam Neeye


Krooshinmel Nee Kaikaalkalil-Aani Ezhu Karayunnere

Narakaththinte Thiramaalaayil-Ninnellareem Rakshichu Nee


Moonnam Naalil Kallarayil-Ninuththaanam Cheyyathinal

Maranaththinte Parithapangal Ennennekkum Neengippoyi

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section