Type Here to Get Search Results !

കാല്‍വരി കുന്നിലെ കാരുണ്യമേ | Kalvari Kunnile Karunyame Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

കാല്‍വരി കുന്നിലെ കാരുണ്യമേ Song Lyrics in Malayalam


കാല്‍വരി കുന്നിലെ കാരുണ്യമേ

കാവല്‍ വിളക്കാവുക

കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ

ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക (കാല്‍വരി..)


മുള്‍മുടി ചൂടി ക്രൂശിതനായി

പാപ ലോകം പവിത്രമാക്കാന്‍ (2)

നിന്റെ അനന്തമാം സ്നേഹതരംഗങ്ങള്‍

എന്നെ നയിക്കുന്ന ദിവ്യ ശക്തി

നിന്റെ വിശുദ്ധമാം വേദ വാക്യങ്ങള്‍

എന്റെ ആത്മാവിനു മുക്തിയല്ലോ

സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..)


കാരിരുമ്പാണി താണിറങ്ങുമ്പോള്‍

ക്രൂരരോടും ക്ഷമിച്ചവന്‍ നീ (2)

നിന്റെ ചൈതന്യമീ പ്രാണനാളങ്ങളില്‍

എന്നും ചലിക്കുന്ന ശ്വാസമല്ലോ

നിന്റെ വിലാപം പ്രപഞ്ച ഗോളങ്ങളില്‍

എന്നും മുഴങ്ങുന്ന ദുഃഖ രാഗം

സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..)


Kalvari Kunnile Karunyame Song Lyrics in English


Kalvari Kunnile Karunyame

Kaaval vilakkavuka

Koorirul paathayil maanavarkkennum nee

Deepam kolutheeduka maarggam thelicheeduka (Kalvari..)


Mulmudi choodi krooshithanaayi

Paapa lokam pavithramaakkan (2)

Ninte ananthamaam sneha tharangal

Enne nayikkunna divya shakthi

Ninte vishuddhamaam veda vaakyangal

Ente aathmaavinu mukthiyallo

Sveekarichaalum enne sveekarichaalum (Kalvari..)


Kaarirumpaanni thanirangumpol

Kroorarodum kshamichavan nee (2)

Ninte chaithanyamee praananaalangalil

Ennum chalikkunna shwaasamallo

Ninte vilaapam prapancha golangalil

Ennum muzhangunna dhukha raagam

Sveekarichaalum enne sveekarichaalum (Kalvari..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section