ജീവിതത്തോണി തുഴഞ്ഞു Song Lyrics in Malayalam
ജീവിതത്തോണി തുഴഞ്ഞു തുഴഞ്ഞു തളര്‍ന്നപ്പോള്‍
തുണയായ് വന്നവനേശു
ദുഃഖത്തിന്‍ ചുഴിയില്‍ മുങ്ങി മുങ്ങി താണപ്പോള്‍
തീരം ചേര്‍ത്തവനേശു (ജീവിതത്തോണി..)
വേദനയില്‍ ഞാന്‍ അമര്‍ന്നപ്പോള്‍ ആശ്വാസം തന്നവനേശു
യാതന എല്ലാം ആനന്ദമായ് എന്നില്‍ തീര്‍ത്തവനേശു
എന്റെ ഘോരദുരിതങ്ങളെല്ലാം നന്മയായ് മാറ്റിയതേശു
എന്നെന്നും തന്‍ കൈകളില്‍ എന്നെ കാത്തവനേശു (ജീവിതത്തോണി..)
കുരിശു ചുമന്നു തളര്‍ന്നപ്പോള്‍ താങ്ങി നടത്തിയതേശു
മിത്രങ്ങള്‍ പോലും ത്യജിച്ചിടുമ്പോള്‍ അഭയം നല്‍കുന്നതേശു
പാപച്ചേറ്റില്‍ വീണലഞ്ഞപ്പോള്‍ മോചനം ഏകിയതേശു
ക്ലേശങ്ങളില്‍ മുങ്ങിത്താഴും എന്നെ കോരിയെടുത്തവനേശു (ജീവിതത്തോണി..)
Jeevithaththoni Thuzhanju Song Lyrics in English
Jeevithaththoni Thuzhanju Thuzhanju Thalarnnappol
Thunayaayi Vannavannesha
Dukhaththin Chuzhiyil Munggi Munggi Thaanappol
Theeram Cherthavannesha (Jeevithaththoni..)
Vedhanayil Njann Amarnnappol Aashwasam Thannavannesha
Yaathana Ellam Aanandamaayi Ennil Theerthavannesha
Ente Ghoradurithangallellam Nanmamaayi Maathiyathesha
Ennennum Than Kaikalil Enne Kaathavannesha (Jeevithaththoni..)
Kurishu Chumannu Thalarnnappol Thaangi Nadathiyathesha
Mithrangal Poalum Thyajichidumpol Abhayam Nalkunthesha
Paapachhettil Veenalanjappol Mochanam Ekkiyathesha
Kleshangalil Mungithazhumbol Enne Koriyeduthavannesha (Jeevithaththoni..)