Type Here to Get Search Results !

ജയിക്കുമേ !- സുവിശേഷം ലോകം | Jayikkume - Suvishesham Lokam Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ജയിക്കുമേ !- സുവിശേഷം ലോകം Song Lyrics in Malayalam


ജയിക്കുമേ !- സുവിശേഷം ലോകം

ജയിക്കുമേ !- പേയുടെ ശക്തികള്‍

നശിക്കുമേ !- സകലലോകരും

യേശുവിന്‍ നാമത്തില്‍ വണങ്ങുമേ തല

കുനിക്കുമേ അതു-ബഹു സന്തോഷമേ!


കൂടുവിന്‍-സഭകളെ വന്നു

പാടുവിന്‍-യേശുവിന്‍ കീര്‍ത്തി കൊ-

ണ്ടാടുവിന്‍-സുവിശേഷം ചൊല്ലാന്‍

ഓടുവിന്‍-നിദ്ര വിട്ടുണര്‍ന്നീടുവിന്‍ മനം

ചേര്‍ന്നെല്ലാരും നിന്നീടുവിന്‍ വേഗം (ജയി..)


ഇടിക്കണം-പേയിന്‍ കോട്ട നാം

ഇടിക്കണം-ജാതിഭേദങ്ങള്‍

മുടിക്കണം-സ്നേഹത്തിന്‍ കൊടി

പിടിക്കണം-യേശുരാജന്റെ സുവിശേഷക്കൊടി

ഘോഷത്തോടുയര്‍ത്തീടണം വേഗം (ജയി..)


മരിച്ചു താന്‍-നമുക്കു മോക്ഷത്തെ

വരുത്തി താന്‍-വെളിച്ച മാര്‍ഗ്ഗത്തില്‍

ഇരുത്തി താന്‍-എളിയ കൂട്ടരെ

ഉയര്‍ത്തി താന്‍-യേശുദേവന്റെ രക്ഷയിന്‍ കൊടി

ഘോഷത്തോടുയര്‍ത്തീടേണം നമ്മള്‍ (ജയി..)


ചെലവിടീന്‍-സുഖം ബലത്തേയും

ചെലവിടീന്‍-ബുദ്ധി ജ്ഞാനത്തേയും

ചെലവിടീന്‍-വസ്തു സമ്പത്തുക്കള്‍

ചെലവിടീന്‍-യേശുരാജന്റെ മഹിമയിന്‍ കൊടി

ഏവരും ഉയര്‍ത്തീടേണം നമ്മള്‍ (ജയി..)


യോഗ്യമേ-ഇതു നമുക്കതി

ഭാഗ്യമേ-രക്ഷിതാവിന്റെ

വാക്യമേ-സ്വര്‍ഗ്ഗലോകരോ-

ടൈക്യമേ-യേശുരാജ്യ പ്രസിദ്ധിക്കായി നാം

ഏവരും പ്രയത്നിച്ചീടേണമേ (ജയി..)


Jayikkume - Suvishesham Lokam Song Lyrics in English


Jayikkume !- Suvishesham Lokam

Jayikkume !- Peyayude Shakthikal

Nashikkume !- Sagalalokarum

Yesuvinte Naamathil Vanangume Thala

Kunikkume Athu - Bahu Santhoshame!


Koodevin - Sabhakale Vannu

Paaduvin - Yesuvinte Keerthi Ko-

Nadaduvin - Suvishesham Chollan

Oduvin - Nidra Vittunarnnu Eduvin Manam

Chernalellarum Ninneedu Vin Veegham (Jayi...)


Idikkanam - Peyin Kotta Naam

Idikkanam - Jaathibhedangal

Mudikkanam - Snehaththinte Kodi

Pidikkanam - Yesurajante Suvisheshak Kodi

Ghoshaththoduyarthi Edanam Veegham (Jayi...)


Marichu Thaan - Namukku Mokshaththae

Varuththi Thaan - Velicha Maargaththil

Iruththi Thaan - Elya Koottare

Uyarththi Thaan - Yesudevante Rakshayin Kodi

Ghoshaththoduyarthi Edanam Namal (Jayi...)


Chelavidein - Sukham Balaththayum

Chelavidein - Buddhi Jnanaaththayum

Chelavidein - Vasthu Sampaththukkal

Chelavidein - Yesurajante Mahimayinte Kodi

Avarum Uyarthi Edanam Namal (Jayi...)


Yogyame - Ithu Namukkathi

Bhagyame - Rakshithaavinte

Vaakyame - Swargalokaro-

Taikyame - Yesurajaya Prasidhikkayi Naam

Avarum Prayathnicheedanam (Jayi...)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section