Type Here to Get Search Results !

ഇഹത്തിലെ ദുരിതങ്ങള്‍ | Ihathile Durithangal Song Lyrics in Malayalam | Malayalam Christian Songs Lyrics

ഇഹത്തിലെ ദുരിതങ്ങള്‍ Song lyrics in Malayalam


ഇഹത്തിലെ ദുരിതങ്ങള്‍ തീരാറായ്‌ നാം

പരത്തിലെക്കുയരും നാള്‍ വരുമെല്ലാ

വിശുദ്ധന്മാരുയര്‍ക്കും പറന്നുയറും വേഗം

വന്നീടും കാന്തന്റെ മുഖം കാണ്മാന്‍


വാനസേനയുമായ് വരും പ്രീയന്‍

വാനമേഘെ വരുമെല്ലാ

വരവേറ്റം സമീപമായ്‌ ഒരുങ്ങുക സഹജരെ

സ്വര്‍ഗ്ഗീയ മണവാളനെ എതിരേല്‍പാന്‍


അവര്‍ തന്റെ ജനം താന്‍ അവരോടു കൂടെ

വസിക്കും കണ്ണുനീരെല്ലാം തുടച്ചീടും നാള്‍

മൃത്യുവും ദുഃഖവും മുറവിളിയും തീരും

കഷ്ടതയും ഇനി തീണ്ടുകില്ല - (വാന..)


കൊടുങ്കാറ്റുവന്നു കടലിളകീടിലും

കടലലകളിലെന്നെ കൈവിടാത്തവന്‍

കരം തന്നു കാത്തു സൂക്ഷിച്ചരുമായ്‌ തന്റെ

വരവിന്‍ പ്രത്യാശയോടെ നടത്തിടുമേ - (വാന..)


തന്‍ കൃപകളെന്നുമോര്‍ത്തു പാടിടും ഞാന്‍

തന്റെ മുഖ ശോഭനോക്കി ഓടിടും ഞാന്‍

പെറ്റതള്ള കുഞ്ഞിനെ മറന്നീടിലും

എന്നെ മറക്കാത്ത മന്നവന്‍ മാറാത്തവന്‍ - (വാന..)


ഇഹത്തിലെ ദുരിതങ്ങള്‍ Song lyrics in English


Ihathile durithangal theeraaraayi naam

Parathilekkuyarum naal varumella

Vishudhanmaaruyarkum parannuyarum vegam

Vanneedum Kaandhante mukham kaanmaan


Vaanaseenayaumaayi varum preeyan

Vaanameghe varumella

Varavettam sameepamaayi orunguka sahajare

Swargiya manavaalane ethirelpaana


Avarku thante janam thaan avarodu koode

Vasikkum kannuneerellam thudachcheedum naal

Mrithyuvum dukkhavum muraviliyum theerum

Kashtathayum ini theendukilla - (Vaan..)


Kodunkattuvannu kadalilakeedilum

Kadalalakalilenne kaividaathavanu

Karam thannu kaaththu sooshicharumaayi thante

Varavin prathyashayode nadathidum - (Vaan..)


Than krupakalennoorthu paadidum njan

Thante mukham shobhanookki oadidum njan

Pettathalla kunjine maranneedilum

Enne marakkaathaa mannavan maaraaththavan - (Vaan..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section