ഈശോ നീയെന്‍ ജീവനില്‍ നിറയേണം Song Lyrics in Malayalam
ഈശോ നീയെന്‍ ജീവിതില്‍ നിറയേണം
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറു പുല്‍ക്കൂട്ടില്‍
കാണുന്നു നിന്‍ തിരുരൂപം ഞാന്‍
കനിവോലുമാരൂപം
തുളുമ്പുമെന്‍ കണ്ണീര്‍ക്കായല്‍ തുഴഞ്ഞു ഞാന്‍ വന്നു
അനന്തമാം ജീവിതഭാരം ചുമന്നു ഞാന്‍ നിന്നു
പാദം തളരുമ്പോള്‍ തണലിന്‍ മരമായ് നീ
ഹൃദയം മുറിയുമ്പോള്‍
അമൃതിന്നുറവായ് നീ
എന്നാളുമാശ്രയം നീ മാത്രം
എന്‍ നാഥാ തുടയ്ക്കുകെന്‍ കണ്ണീര്‍
കിനാവിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍
ഒരായിരം സാന്ത്വനമായി ഉയിര്‍ത്തുവല്ലോ നീ
ഒരു പൂവിരിയുമ്പോള്‍ പൂന്തേന്‍ കിനിയുമ്പോള്‍
കാറ്റിന്‍ കുളിരായ് നീ എന്നെ തഴുകുമ്പോള്‍
കാരുണ്യമേ നിന്നെയറിയുന്നു
എന്‍ നാഥാ നമിപ്പു ഞാനെന്നും
Esho Nee Ente Jeevathil Nirayenam Song Lyrics in English
Esho nee ente jeevathil nirayenam
Naathaa neeyennullile swaramallo
Aathmavile cheru pulkoottil
Kaanunnu nin thiruroopam njan
Kanivooluma roopam
Thulumbumen kannirkkayal thuzhanju njan vannu
Ananthamaam jeevithabhaaram chumannu njan ninnu
Paadam thalarumbol thanalil maraamaayi nee
Hridayam muriyumbol
Amrithinnuravayi nee
Ennaalumaashrayam nee maathram
En naathaa thudaikkukengal kannir
Kinaavile saamraajyangal thakarnnu veezhumbol
Oraalayirum saanthwanamaayi uyirttuvallo nee
Oru pooviriyumbol poonthen kinaiyumbol
Kaattin kuliraayi nee enne thazhukumbol
Kaarunyamae ninne ariyunnu
En naathaa namippu njaanennum