Type Here to Get Search Results !

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ | En Jeevithamaam Ee Marakkombil Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ Song lyrics in Malayalam


എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍

നിന്റെ വരവിനായ് കാത്തിരിപ്പൂ

എന്‍ നാമമൊന്നു നീ വിളിക്കുവാനായി

ആശയോടിന്നു ഞാന്‍ പാര്‍ത്തിരിപ്പൂ


കദനം തിങ്ങുമെന്‍ കൂടാരവാതില്‍ക്കല്‍

കരുണ തന്‍ കടാക്ഷമായൊന്നണയൂ

പങ്കില നിമിഷങ്ങള്‍ മറന്നിടാം ഞാനിനി

ചാരേ വരുന്നു ഞാന്‍ വിരുന്നൊരുക്കാന്‍

നിനക്കായ് വിരുന്നൊരുക്കാന്‍ വിരുന്നൊരുക്കാന്‍


സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയില്‍

കൈമുതല്‍ മുഴുവന്‍ ഞാന്‍ പങ്കുവയ്ക്കാം

കൈവിരല്‍ തുമ്പൊന്നു നീട്ടി നീയെന്നിന്റെ

കന്മഷമെല്ലാം അകറ്റുകില്ലേ

ഇന്ന് അകറ്റുകില്ലേ


En Jeevithamaam Ee Marakkombil Song lyrics in English


En jeevithamaam ee marakkombil

Ninte varavinaayi kaathirippu

En naamamonnu nee vilikkuvaanaayi

Aashayodinna njan paarthirippu


Kadanam thingum en koodaaravaathilkal

Karuna tan kadakshaamaayonnanayu

Pangila nimishangal marannidam njanini

Chare varunnu njan virunnorukkana

Ninakkaayi virunnorukkana virunnorukkana


Swaarthatha pakiyum ee marubhoomiyil

Kaimuthal muzhuvan njan pankuvaykkaam

Kaiviral thumbonnnu neetti neeyennude

Kanmashamellam akattukille

Innu akattukille


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section