Type Here to Get Search Results !

എന്‍ ദേഹം ദേഹി | En Deham Dehi Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്‍ ദേഹം ദേഹി Song lyrics in Malayalam


എന്‍ ദേഹം ദേഹി ആത്മാവും

നിന്നെ പ്രസ്താവിപ്പാന്‍

നിന്‍ സ്നേഹം എന്നില്‍ വാഴണം,

നീ സ്തോത്ര പാത്രവാന്‍


എന്‍ നാവും നെഞ്ചുകൂടെയും

നിന്‍ സ്തോത്രം ചൊല്‍കിലും

പോരാ എന്‍ ജീവന്‍ സര്‍വ്വവും

നിന്‍ കീര്‍ത്തി ആകണം


ആയുസ്സിന്‍ ഓരോ നന്മയ്ക്കും

എന്‍ സ്വല്പ വേലയ്ക്കും,

ഗമിപ്പിന്നാഗമിപ്പിന്നും

സ്തോത്രം എല്ലാറ്റിന്നും


ഞാന്‍ ക്ഷീണന്‍, അല്പന്‍, എങ്കിലും

നിന്‍ സ്നേഹം ചൊല്ലണം

നീയും നിന്‍ സ്നേഹമായതും

എന്നില്‍ വിളങ്ങണം


നിനക്കു ഞാന്‍ നല്‍കേണ്ടുന്ന

മഹത്വം നല്‍കും ഞാന്‍,

നിത്യത്തിന്‍ പുത്തന്‍ കീര്‍ത്തനം

ഇങ്ങാരംഭിക്കും ഞാന്‍


വിശുദ്ധി വിട്ടൊരിക്കലും

ഇരിക്കയില്ല ഞാന്‍,

നിന്നോടങ്ങൈക്യ ജീവിതം

സദാ ചെയ്തീടും ഞാന്‍


En Deham Dehi Song lyrics in English


En deham dehi aathmaavum

Ninne prasthaavippaan

Nin snehame ennil vaazhanam,

Nee sthothra paathravaan


En naavum nenjukoodeyum

Nin sthothram chollikkilum

Poora en jeevan sarvavum

Nin keerthi aakaaṇam


Aayussin oru nannmaikkum

En swalp velaikkum,

Gamippinnaagamippinnum

Sthothram ellaathinum


Njaan ksheenanu, alpan, enkilum

Nin snehama chollanam

Neeyum nin snehamaayatum

Ennil vilaṅgaṇam


Ninakku njan nalkendunna

Mahathvam nalkum njan,

Nithyathin puthan keerthanam

Ingaarambhikkum njan


Vishuddhi vittaorikkalum

Irikkayilla njan,

Ninnodangkya jeevitham

Sadaa cheytheeduṁ njan


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section