Type Here to Get Search Results !

ദൈവയിഷ്ടം കാട്ടും നല്ല | Daivayishtam Kaattum Nalla Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദൈവയിഷ്ടം കാട്ടും നല്ല Song Lyrics in Malayalam


ദൈവയിഷ്ടം കാട്ടും - നല്ല  

ദിവ്യ സുവിശേഷം  


ഉര്‍വ്വിനാഥന്‍ യേശുക്രിസ്തു അരുളിയ  

ഉത്തമമായുള്ള സത്യസുവിശേഷം - (ദൈവ..)  


ആദിദീപം ഉദിപ്പാന്‍ നല്ല - അറിവധികം ലഭിപ്പാന്‍ - സത്യ  

നീതിയിന്‍ വേരുറപ്പാന്‍ അതു നിശ്ചയമായ്‌ ധരിപ്പാന്‍  

ജാതികളായ സകല മനുഷ്യരും  

സത്യവേദമെന്നു സ്തുത്യമായ്‌ ചൊല്ലിടാന്‍ - (ദൈവ..)  


അന്‍പു നിറയുവാനും ദോഷ - ആശ കുറയുവാനും - മോക്ഷ  

ഇന്‍പം പെരുകുവാനും പാപ - ഇരുളു മറയുവാനും  

മുമ്പു നടന്ന മാ मूഢമാര്‍ഗ്ഗം വിട്ടു  

മുക്തിമാര്‍ഗ്ഗത്തില്‍ മാ ശുദ്ധരായ്‌ വാഴുവാന്‍ - (ദൈവ..)  


പൊന്‍മുത്തുമാലയെക്കാള്‍ തങ്ക - ഭൂഷണങ്ങളേയും കാള്‍-പൊന്നിന്‍  

നന്മണിമാലയെക്കാള്‍ നവ-രത്നമാദികളെക്കാള്‍  

കണ്മഷമറ്റ കനകമണി പ്രഭ  

കണ്മണിയാകുന്ന വിണ്മണിയാമതു - (ദൈവ..)  


അന്ധതകളൊഴിവാന്‍ പാപ - ബന്ധനങ്ങളഴിവാന്‍ - ദൈവ  

ബാന്ധവം ഏറിടുവാന്‍ നിത്യ - ശാന്തതയും വരുവാന്‍  

സന്താപാല്‍ മര്‍ത്യരും ശാന്തനാമീശനെ  

പിന്തുടര്‍ന്നോടി രക്ഷാവഴി തേടുവാന്‍ - (ദൈവ..)  


ബാലകര്‍ കൂടുവാനും നിത്യം - മേല്‍ഗതി തേടുവാനും - ജീവ  

കാലം നീണ്ടീടുവാനും മോക്ഷ - തിരുമുടി ചൂടുവാനും  

മാലകന്നോന്‍ മണവാളനാം ക്രിസ്തുവെ  

ചേലോടനുദിനം പാടി സ്തുതിച്ചിടാന്‍ - (ദൈവ..)  


Daivayishtam Kaattum Nalla Song Lyrics in English


Daivayishtam Kaattum - Nalla  

Divya Suvisheshham  


Urvinathan Yesukrishthu Aruliiya  

Uththama Maayulla Sathyasuvisheshham - (Daiv..)  


Aadideepam Udippaan Nalla - Arivadhikam Labhikkaan - Sathya  

Neethiyin Verurappaan Athu Nishchayamaayi Dharippaan  

Jaathikalaya Sakala Manushyarum  

Sathyavedamennu Stuthyamaayi Chollidaan - (Daiv..)  


Anpu Nirayuvaanum Dhosha - Aasha Koorayuvaanum - Moksha  

Inpam Perukuvaanum Paapa - Irulu Marayuvaanum  

Mumpu Nadanna Maa Moothamaarggam Vittu  

Mukthimaarggathil Maa Shuddharayi Vaazhuvaan - (Daiv..)  


Ponmuththumaalayekkallaa Thangga - Bhoogshonangaleyum Kaalponnin  

Nannmanimalaayekkallaa Nava-Rathnamadhikalekkallaa  

Kannmashamatt Kanakamani Prabha  

Kannmaniyaakkunna Vinmaniyaamathu - (Daiv..)  


Andhathakalozhivaan Paapa - Bandhanangalazhivaan - Daiv  

Baandhavam Eeriduvaan Nithya - Shaanthathayum Varuvaan  

Santhapaal Marthyarum Shaanthanameeshhane  

Pinthudarnnaadi Rakshavazhi Thedhuvaan - (Daiv..)  


Baalakaru Koovuvaanum Nithyam - Melgathi Thedhuvaanum - Jeeva  

Kaalaam Neendiiduvaanum Moksha - Thirumudi Chooduvaanum  

Maalakannonn Manavalaan Krithuve  

Chelodanudhinam Paadi Stuthichidhaan - (Daiv..)  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section