ദൈവമേ, ഈയാണ്ടിനന്തം Song Lyrics in Malayalam
ദൈവമേ, ഈയാണ്ടിനന്തം കാണുവോളം കാത്തു നീ;
പാതയറ്റ കാനനത്തില്‍ മാര്‍ഗ്ഗമായിരുന്നു നീ
സ്നേഹത്തോടെ യാത്ര എല്ലാം കൂടെവന്ന നാഥനേ,
നിന്‍ കൃപാകടാക്ഷത്തിന്നു സ്തോത്രം എന്നെന്നേയ്ക്കുമേ
ആശീര്‍വാദങ്ങള്‍ ഈയാണ്ടില്‍ മാരിപോല്‍ പൊഴിഞ്ഞു നീ;
ആദിയന്തം നിന്‍ സഹായം നല്‍കി കാത്തുകൊണ്ടു നീ
സ്നേഹ കാരുണ്യങ്ങളാലെ രാവിലും പകലിലും
ആപല്‍ക്കാലം നീക്കി ഭാഗ്യം നല്‍കി ഞങ്ങള്‍ക്കേവര്‍ക്കും
അന്ധകാര കാലത്തിങ്കല്‍ ഭീതി പൂണ്ടു ദാസരും;
നിന്‍ സ്വരൂപത്തെ മറപ്പാന്‍ വന്നുകാര്‍മേഘങ്ങളും,
എങ്കിലും നിന്‍ സ്നേഹം എന്നും കൈവിടാതിരുന്നിതേ
ഖേദത്തില്‍ ആശ്വാസം തന്നും ക്ഷേമമായ് നടത്തിയേ.
ഏറെ സ്നേഹിതര്‍ ഈയാണ്ടില്‍ ദീര്‍ഘനിദ്ര പ്രാപിച്ചു
സ്വര്‍ഗ്ഗനാട്ടില്‍ ഞങ്ങളേയും ഇന്നു കാത്തുനില്‍ക്കുന്നു
മൃത്യു നാളില്‍ യാത്ര തീര്‍ന്നു ഭൂവില്‍ നിന്നു പോകയില്‍
ദൈവമേ ഈ ദാസരേയും ചേര്‍ക്കണം നിന്‍ തേജസ്സില്‍
Daivame, Eeyandhinanthan Song Lyrics in English
Daivame, Eeyandhinanthan Kaanuvoalam Kaathu Nee;
Paathayatra Kaananathil Maargamaayirunnu Nee
Snehathode Yathra Ellam Koodavanna Naathaney,
Nin Kripakattakshathinnu Stothram Ennennekkume
Aashirvaadangal Eeyandhil Maaripol Pozhinju Nee;
Aadiyantham Nin Sahaayam Nalki Kaathukondu Nee
Sneha Karunyangalale Raavilum Pakalilum
Aapalkaalam Neekki Bhaagyam Nalki Njangalkeverkum
Andhakaara Kaalathinkal Bheethi Poondi Daasarum;
Nin Swaroopathe Marappaan Vannukaarmegangalum,
Enkilum Nin Sneham Ennnum Kaividhaathirunnithae
Khedathil Aashwasam Thannum Kshemaamaay Naadathiye.
Ere Snehithar Eeyandhil Deerghaneedra Prapichu
Swarganattil Njangalum Innu Kaathunilkkunnu
Mrityu Naalil Yathra Theerunnu Bhoovil Ninnu Pokayil
Daivame Ee Daasareyum Cherkkam Nin Thejassil