ദൈവത്തിന്റെ സ്നേഹം മൂലം Song Lyrics in Malayalam
ദൈവത്തിന്റെ സ്നേഹം മൂലം
രക്ഷപ്പെട്ട പാപി ഞാന്‍;
എന്നെപ്പോലെ ആരും ഉണ്ടോ?
കൃപയുടെ പൈതല്‍ ഞാന്‍
പാപത്തിങ്കല്‍ ജനിച്ചവന്‍
ശുദ്ധി ഹീനന്‍ അത്രെ ഞാന്‍;
യേശു എന്നെ സ്നേഹിച്ചല്ലോ,
കൃപയുടെ പൈതല്‍ ഞാന്‍
യേശുവിന്റെ രക്തത്തിങ്കല്‍
സ്നാനം ചെയ്ത പാപി ഞാന്‍;
ഇതിനാലെ പാപം നീങ്ങി
കൃപയുടെ പൈതല്‍ ഞാന്‍
ശുദ്ധാത്മാവു വാസം ചെയ്‌വാന്‍
ആശപ്പെട്ടു പാര്ക്കും ഞാന്‍;
അവന്‍ എന്നെ പൂര്‍ണ്ണന്‍ ആക്കും
കൃപയുടെ പൈതല്‍ ഞാന്‍
കൃപ, കൃപ, കൃപ എന്നു
സ്തുതി പാടും എന്നും ഞാന്‍;
രക്ഷ എല്ലാം കൃപ മൂലം
കൃപയുടെ പൈതല്‍ ഞാന്‍
Daivathinte Sneham Moolam Song Lyrics in English
Daivathinte Sneham Moolam
Rakshapedda Paapi Njaan;
Ennepole Aarum Undo?
Kripayude Paithal Njaan
Paapaththinkal Janichavann
Shuddhi Heenan Athrae Njaan;
Yeshu Enne Snehichallo,
Kripayude Paithal Njaan
Yeshuvinte Rakthaththinkal
Snaanam Cheytha Paapi Njaan;
Ithinaale Paapam Neengi
Kripayude Paithal Njaan
Shuddhaathmaavu Vaasam Cheyyvaan
Aashapedu Paarkkum Njaan;
Avan Enne Poornaan Aakkum
Kripayude Paithal Njaan
Kripa, Kripa, Kripa Ennu
Stuthi Paadum Ennum Njaan;
Raksha Ellam Kripa Moolam
Kripayude Paithal Njaan