Type Here to Get Search Results !

ആഴങ്ങള്‍ തേടുന്ന ദൈവം | Azhangal Thedunna Daivam Song Lyrics in Malayalam | Malayalam Christian Songs Lyrics

 ആഴങ്ങള്‍ തേടുന്ന ദൈവം Song Lyrics in Malayalam


ആഴങ്ങള്‍ തേടുന്ന ദൈവം  

ആത്മാവെ നേടുന്ന ദൈവം  

ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്റെ  

അന്തരംഗം കാണും ദൈവം  


കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍  

മറപറ്റി അണയുമെന്‍ ചാരെ  

തകരുന്ന തോണിയും ആഴിയില്‍ താഴാതെ  

കരപറ്റാന്‍ കരം നല്‍കും ദൈവം  


ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍ ഒളിക്കുമ്പോള്‍  

ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം  

കനിഞ്ഞെന്റെ വിരുന്നിന് മടിക്കാതെന്‍ ഭവനത്തില്‍  

കടന്നെന്നെ പുണര്‍ന്നീടും ദൈവം  


മനംനൊന്ത് കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍  

ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും  

മനംമാറ്റും ശുദ്ധമായ് ഹിമംപോലെ വെണ്‍മയായ്  

കനിവുള്ളെന്‍ നിത്യനാം ദൈവം  


പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനനെത്തുമ്പോള്‍  

കതിര്‍ കൂട്ടി വിധിതോതും നേരം  

അവനവന്‍ വിതറുന്ന വിത്തിന്‍ പ്രതിഫലം  

അവനവനായളന്നീടും ദൈവം  



Azhangal Thedunna Daivam Song Lyrics in English

 

Azhangal Thedunna Daivam  

Aathmave Nedunna Daivam  

Azhathil Ananthamam Doorathil Ninnente  

Antharangam Kaanum Daivam  


Karatheri Kadalaake Ilakumbol Azhalumbol  

Maraperi Anayumen Chare  

Thakarunna Thoniyum Azhathil Thaazhaathe  

Karaperan Karangal Tharum Daivam  


Uyarathil Ulanniidum Tharukalil Olikumbol  

Uyarnnente Kshanicheedum Snehom  

Kaninjente Virunnin Madikkaathen Bhavanathil  

Kadannente Punarneedom Daivam  


Manamnondu Kannuneer Tharangamaay Thookumbol  

Ghanamullente Papangal Maaykkum  

Manammaatam Shuddhamaay Himampole Venmayaay  

Kanivullente Nithyanam Daivam  


Pathirmatti Vilavelkkan Yajamananethumbol  

Kathir Kootti Vidhithothum Neram  

Avanavan Vitarunna Vithin Prathiphalam  

Avanavanay Alanneedum Daivam  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section