അനാദി നിത്യ ദൈവമേ Song lyrics in Malayalam
അനാദി നിത്യ ദൈവമേ
മഹത്വമാം സ്വര്‍ഗ്ഗാസനേ
അത്യന്തശോഭ വീശിയേ
വാഴുന്നു നീ യഹോവായേ
പ്രധാന വാന ദൂതറും
മാ താഴ്മയോടെല്ലാവരും
മുഖങ്ങള്‍ മൂടി കീര്‍ത്തിക്കും
സാഷ്ടാംഗം വീണു വന്ദിക്കും
പൊടിക്കും ധൂളിനും തരം
ഈ ദാസര്‍ ഞങ്ങള്‍ ഏവരും
അത്യന്തം താഴ്മ ഭക്തിയും
നിറഞ്ഞു സേവ ചെയ്യണം
മഹോന്നതത്തിന്‍ അപ്പുറം
വാഴുന്ന മാ ത്രിയേകനേ,
ആത്മാവിലും സത്യത്തിലും
വന്ദിക്കും ഞങ്ങള്‍ എന്നുമേ
Anadi Nithya Daivame Song lyrics in English
Anadi Nithya Daivame
Mahathvamaam Swargaasane
Athyanthashobha Veeshiyé
Vaazhunna Nee Yahovayé
Pradhaana Vaana Dhootharum
Maa Thaazhmayode Ellaavarum
Mukhangal Moodi Keerthikkum
Saashtaangam Veenu Vandikkum
Podikkum Dhooleenum Tharam
Ee Daasar Njangal Aevvarum
Athyandham Thaazhma Bhakthiyum
Niranjhu Seva Cheyyanam
Mahonnathaththinu Appuram
Vaazhunna Maa Thriyekené,
Aathmaavilum Sathaythilum
Vandikkum Njangal Ennumé