അഖിലേശ നന്ദനനു Song Lyrics in Malayalam
അഖിലേശ നന്ദനനുമഖിലാണ്ട
അഖിലേശ നന്ദനനുമഖിലാണ്ട നായകനു-
മഖിലഗുണമുടയൊരു പരമേശനു (2)
ഇഹലോകമതില്‍ മനുജ മകനായി വന്നവനു
സകലാധികാരമുള്ള മനുവേലനു
ജയ മംഗളം നിത്യ ശുഭ മംഗളം
ജയ മംഗളം നിത്യ ശുഭ മംഗളം
(അഖിലേശ..)
കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേ
വേഗമോടെ ദൂത ഗണം പാഞ്ഞു വരവേ (2)
ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി -
സൂര്യനെപ്പോലെ വരും മനുവേലനു
സൂര്യനെപ്പോലെ വരും മനുവേലനു (അഖിലേശ..)
പരമ സുതരായോര്‍ക്ക് പാരിടമടക്കിയും
പരമ ശാലേം പുരി പാരിതിലിറക്കിയും (2)
പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയും
പരിചോടു വാഴുന്ന മനുവേലനു
പരിചോടു വാഴുന്ന മനുവേലനു (അഖിലേശ..)
Akhilesha Nandananu Song Lyrics in English
Akhilesha Nandananu Makhilanda
Akhilesha Nandananu Makhilanda Nayakanu-
Makhilagunamudayoru Parameshanu (2)
Ihalokamathil Manuja Makanayi Vannavanu
Sakaladhikaramalla Manuvelanu
Jaya Mangalam Nithya Shubha Mangalam
Jaya Mangalam Nithya Shubha Mangalam
(Akhilesha..)
Kahalamgal Dwanichidave Meghagni Jwalichidave
Vegamode Dhootha Ganam Paanju Varave (2)
Lokavasanamathil Meghangalil Kodi -
Sooryanepole Varum Manuvelanu
Sooryanepole Varum Manuvelanu (Akhilesha..)
Parama Sudharayorkku Paridam Adakkiyum
Parama Shalem Puri Parithil Irakkiyum (2)
Parama Santhoshangal Parithil Varuthiyum
Parichodu Vazhunna Manuvelanu
Parichodu Vazhunna Manuvelanu (Akhilesha..)