Lyrics: Pr James John, Thonniamala
1 ആദിയും അന്തവും ആയവനെ
അൽഫാ ഒമേഗയും ആയവനെ
ആലോചനയിൽ വലിയവനെ
പ്രവർത്തിയിൽ ശക്തനാം ദൈവമേ
ഹല്ലേലുയ്യ പാടും ഞാൻ എന്നെന്നും
അങ്ങേ ആരാധിക്കും എന്നെന്നും
അങ്ങുമാത്രം അങ്ങുമാത്രം
അങ്ങുമാത്രം സ്തുതിക്കു യോഗ്യൻ
2 വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരം തന്നരുളും
ഹൃദയം തകർന്നിടുമ്പോൾ അരികിൽ വന്നണയും
റാഫ യഹോവ സൗഖ്യം തരും ശമ്മ യഹോവ കൂടെവരും
ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ
തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും
3 സ്തുതികളിൽ വസിക്കുന്നവൻ മഹിമയിൽ വാഴുന്നവർ
സൈന്യത്തിന്നധിപനവൻ രാജാധിരാജനവൻ
യഹോവ എലിയോൻ അത്യുന്നതൻ
സർവശക്തൻ സർവ വ്യാപിയവൻ
ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ
തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും
4 സർവ്വാധികാരിയവൻ സർവത്തിനും ഉടയോൻ
ശ്രേഷ്ട്ടാധികാരിയവൻ കർത്താധികർത്തനവൻ
യഹോവ നിസ്സി ജയക്കൊടിയാം
യഹോവ ശാലോം സമാധാനം
ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ
തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും
1 Aadiyum anthavum aayavane
alpha omegayum aayavane
aalochanayil valiyavane
pravarthiyil shakthanam daivame
halleluyya padum njaan ennennum
angke aaradhikkum ennennum
angkumathram angkumathram
angkumathram sthuthikku yogyan
2 vilichapekshikkumpol uttaram thannarulum
hridayam thakarnnidumpol arikil vannanayum
rapha yahova saukhyam tharum sham'ma yahova kudevarum
ie daivampol vere daivamundo
thulyam chollan vere daivamundo-halleluyya padum
3 sthuthikaḷil vasikkunnavan mahimayil vazhunnavar
sain'yathinnadhipanavan rajadhirajanavan
yahova eliyon athyunnathan
sarvvashakthan sarvva vyapiyavan
ie daivampol vere daivamundo
thullyam chollan vere daivamundo-halleluyya padum
4 sarvvadhikariyavan sarvathinum udayon
shreshdadhikariyavan karthadhikarthanavan
yahova nissi jayakkodiyam
yahova shalom samadhanam
ie daivampol vere daivamundo
thulyam chollan vere daivamuṇdo-halleluyya padum