Lyrics: Pr Biju Dominic
ആദിയിലെ വചനമേ
വന്നു നിറയെന്നിൽ ജീവനായ്
നശിച്ചിടുന്നോരാഹാരത്തിനായല്ലെൻ
നിത്യജീവൻ പകരും വചനം
നിറയ്കെന്നെ വചനത്താൽ
പണികെന്നെ വചനത്താൽ
ക്രിസ്തു എന്നിൽ വളരുവാൻ
ലോകത്തെ ഞാൻ ത്വജിച്ചിടാൻ
പിൻപിലുള്ളതൊക്കെയും ഞാൻ
മറന്നോടി വിരുതു നേടാൻ
ഓട്ടകളത്തിൽ ഓടുന്നോർന്നേകം
വിരുത് നേടും ഏകനാകാൻ
ചപ്പും ചവറും തിരിച്ചറിവാൻ
സ്വർഗ്ഗനിക്ഷേപം നിറഞ്ഞു കവിയാൻ
പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചാൽ
അകമെ ഉള്ള മനുഷ്യൻ ജീവിപ്പാൻ
പകർന്നിടുക വചനമെന്നിൽ
ജയത്തോടെ ഞാൻ ജീവിപ്പാൻ