1 ആദിത്യൻ പ്രഭാതകാലേ
ആനന്ദമായ് വിളങ്ങുമ്പോൾ
ആടലൊഴിഞ്ഞെന്നാത്മാവേ
ആരംഭിക്ക നിൻ കൃത്യങ്ങൾ
2 നിദ്രയിലെന്നെ ഏററവും
ഭദ്രമായ് കാത്ത നാഥനെ
മൃത്യുവാം നിദ്ര തീരുമ്പോൾ
ശുദ്ധാ നിൻരൂപം നൽകുക
3 ബാലസൂര്യന്റെ ശോഭയിൽ
ആകവെ മാറും മഞ്ഞുപോൽ
ചേലോടെൻ പാപമാം ഹിമം
നീക്കുക സ്വർഗ്ഗ സൂര്യനെ
4 എൻ ചിന്ത കമ്മം വാക്കുകൾ
മുററും നീ താൻ ഭരിക്കുക
ഹൃദയെ ദിവ്യ തേജസ്സിൻ
കാന്തി സദാ വളർത്തുക
5 സവ്വാശ്വാസത്തിൻ താതനെ
വാഴ്ത്തുവിൻ ലോകരാകവെ
വാഴ്ത്തിൻ സ്വർഗ്ഗ സൈന്യവുമേ
വാഴ്ത്തിൽ പിതാപുത്രാത്മനെ
1 aadhithyan prabhathakaale
aanandamay vilanghumpol
aadalo'zhinjenn'aathmavey
aarambhikka nin krithyangal
2 nidhraylenney eettavum
bhadhraamay kaatha naadhaney
mruthyuvaam nidhra theerumpol
shudha nin roopam nalkuka
3 bala sooryante shobhayil
aakavey maarum manjupol
cheloden paapamaam himam
neekkuka swargha sooryaney
4 en chintha karmam vaakkukal
muttum nee than bharikkuka
hridhaye divya thejassin
kannthi sadha valarthuka
5 sarva aashishathin thaathaney
vaazhthuvin loakarakavey
vaazhtheen swargha sainyavumey
vaazhtheen pitha puthrathmaney