1 ആദിത്യൻ ഉദിച്ചീടുന്ന
ദേശങ്ങളിലെല്ലാം യേശു
അന്തമില്ലാത്തൊരു രാജ്യം
സ്ഥാപിച്ചു വാഴും എന്നേക്കും;-
2 നാനാ ദേശക്കാരെല്ലാരും
തൻ സ്നേഹത്തിൽ സ്തുതിപാടും
പൈതങ്ങൾക്കൂടെ ഘോഷിക്കും
വിശേഷമാം തൻ നാമത്തെ;-
3 യാചനകൾ സ്തോത്രമെല്ലാം
തൻ നാമത്തിൽ ഉയർന്നീടും
നാനാജനം വണങ്ങീടും
രാജാധിരാജൻ കർത്തനെ;-
4 വേദനക്ലേശം പാപവും
പോകും അശേഷം എന്നേക്കും
സ്വാതന്ത്രം ഭാഗ്യം പൂർണ്ണത
എല്ലാവർക്കും ലഭിച്ചീടും;-
5 ലോകർ വരട്ടെ തൻ മുൻപിൽ
സ്തുതി സ്തോത്രത്തോടു കൂടെ
മേൽ ലോകസൈന്യം പാടട്ടെ
ഭൂമി ചൊല്ലീടട്ടെ ‘ആമേൻ’
1 aadithyan udichedunna
deshangalil ellaam yeshu
anthamillathoru raajyam
sathapichu vaazhum ennekkum
2 naanaa deshakkarallarum
than snehathil sthuthi paadum
paithangal kudey ghoshikkum
visheshamaam than naamathe
3 yaachanakal sthothramellam
than naamathil uyarnneedum
naana janam vanangeedum
rajaadhi raajan karthane
4 vedana klesham paapavum
poakum ashesham ennekkum
swathanthriyam, bhagyam purnnatha
ellavarkkum labhichedum
5 loakar varattey than munpil
sthuthi sthothrathodu kudey
mel lokasainayam paadattey
bhumi cholledattey ‘aamen’