Lyrics: Pr Sunny Sam, Jaipur
ആദിത്യ വർണ്ണമാം അഴകാർന്ന കായമാം
ദ്രുദാഗതമായ് പ്രാണേശ്വരൻ വരും
കനക സമമാകും തൻ വധുവേ ചേർപ്പാൻ
നൃപനാകും ഭൂജാതൻ ആഗതനാകും
ദിവ്യ ജ്യോതിസ്സാം പൊൻ മുത്തുകളെ
ആഴീമുഖാ മണൽത്തരിയതിൽ നിന്ന്
തരാ കദംബ പ്രതി ബിംബമായ് മാറ്റും
കഴിവുറ്റതാം നാഥൻ സ്വർഗ്ഗേഹേയുണ്ട്
സഹസ്രാബ്ദ വാഴ്ച തൻ സിംഹാസനം
ദാരിദ്ര രഹിതമാം സമത്വാചരമായ്
അനന്തമാം അബ്ദങ്ങൾ അധിവസിക്കും
ഇനിയും ഭുവനിയില്ല പുനർ:ജന്മം