Type Here to Get Search Results !

ആദിത്യ ചന്ദ്രാദികളെ | Aadhitya Chandraadikale Song Lyrics in Malayalam | Malayalam Christian Songs Lyrics

ആദിത്യ ചന്ദ്രാദികളെ Song lyrics in Malayalam


ആദിത്യ ചന്ദ്രാദികളെ - ചമച്ചവനു സ്തോത്രം

ബോധിച്ചതെല്ലാം ക്ഷണത്തില്‍ - തികച്ചവനു സ്തോത്രം

ഏദന്‍ കാവില്‍ ആദം ഹവ്വാ-യോടു പലവൃന്ദം

മോദമുടന്‍ സൃഷ്ടി ചെയ്ത - നാഥനെന്നും സ്തോത്രം


ആദിമാനുഷന്‍ ചതിവില്‍ - ആയതിനെ കണ്ടു

ഭീതിഭുവനത്തില്‍ നിന്നു - പോവതിനായ്ക്കൊണ്ടു

വേദപരന്‍ നീതി തിക-വാവതിനായ്‌ പണ്ടു

ഖേദമൊഴിപ്പാന്‍ മരണം - ജയിച്ചവനു സ്തോത്രം


ബാലഗണമേ! വരുവിന്‍ - ശീലമുടന്‍ കൂടി

കോലാഹല വാനികളാ-ലാലെലൂയ്യാ പാടി

ചേലോടു പാദം വണങ്ങാന്‍ - ഗീതഗണം തേടി

ഏലൊഹിം പിതാസുതനാ-ത്മാവിനെയും സ്തുതിപ്പിന്‍


ദൂതരെല്ലാം മോദമുടന്‍ നാഥനെക്കൊണ്ടാടി

സാദരം തന്‍ ആസനത്തിന്‍ - നാലു ചുറ്റും കൂടി

താതസുതാത്മാക്കള്‍ക്കു നല്‍ - ഗീതങ്ങളെ പാടി

ശ്വേതവസ്ത്രങ്ങള്‍ ധരിച്ചു - കൂടുന്നതു മോടി


ശക്തിയാല്‍ ചരാചരങ്ങള്‍ - ഒക്കെയും ഉണ്ടാക്കി

യുക്തിയാല്‍ തരാതരത്തില്‍ - എത്രയും നന്നാക്കി

ഭക്തിയായ്‌ നടപ്പതിന്നു - മാര്‍ഗ്ഗമൊന്നുണ്ടാക്കി

മുക്തിയില്‍ നടത്തുന്ന ത്രി-യേകനെന്നും സ്തോത്രം



Aadhitya Chandraadikale Song Lyrics in English


Aadhitya Chandraadikale - Chamachchavanu Stothram

Bodhithathallam Kshanathil - Thikachchavanu Stothram

Eden Kaavil Aadam Havaayodu Palavrindam

Modamutran Srishti Cheytha - Nathanennaum Stothram


Aadimaanshan Chathivil - Aayathine Kandu

Bheethibhavanathil Ninnu - Povathinaaykkondu

Vedaparan Neethi Thika- Vaavathinaay Pandu

Khedamozhippaam Maranam - Jayichchavanu Stothram


Baalaganame! Varuvin - Sheelamudan Koodi

Kolahala Vaanikalalaleeluyya Paadi

Chelodu Paadam Vanangan - Geethaganam Thedi

Aelohim Pithaasuthana- Athmaavineyum Sthuthippin


Dhootharellam Modamutran Nathane Kondaadi

Saadaram Than Aasanathin - Naalu Chuttum Koodi

Thathasuthathmaakkalkku Nal- Geethangal Paadi

Shwethavasthrangal Dhaharchu - Koodunnathu Modhi


Shakthiyaal Charaacharangal - Okkayum Undaakki

Yukthiyaal Tharatharathil - Ethrayum Nannakki

Bhakthiyaay Nadappathinnu - Maargamanundakki

Muktiyil Nadathunna Thri-Yeakennaum Stothram


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section