Yesuvepole Aakuvan Song Lyrics in Malayalam
യേശുവെപ്പോലെ ആകുവാന്‍
യേശുവിന്‍ വാക്കു കാക്കുവാന്‍
യേശുവെ നോക്കി ജീവിപ്പാന്‍
ഇവയെ കാംക്ഷിക്കുന്നു ഞാന്‍
ഉറപ്പിക്കെന്നെ എന്‍ നാഥാ
നിറയ്ക്കയെന്നെ ശുദ്ധാത്മാ
ക്രിസ്തന്‍ മഹത്വത്താലെ ഞാന്‍
മുറ്റും നിറഞ്ഞു ശോഭിപ്പാന്‍
പ്രാര്‍ഥനയാല്‍ എപ്പോഴും ഞാന്‍
ജാഗരിച്ചു പോരാടുവാന്‍
നിന്റെ സഹായം നല്‍കുക
എന്റെ മഹാ പുരോഹിതാ (ഉറപ്പിക്കെന്നെ..)
വാഗ്ദാത്തമാം നിക്ഷേപം ഞാന്‍
ആകെയെന്‍ സ്വന്തം ആക്കുവാന്‍
പൂര്‍ണ്ണപ്രകാശം രക്ഷകാ
പൂര്‍ണ്ണ വിശ്വാസത്തെയും താ (ഉറപ്പിക്കെന്നെ..)
ഭീരുത്വത്താല്‍ അനേകരും
തീരെപ്പിന്മാറി ഖേദിക്കും
ധീരത നല്‍കുകേശുവേ
വീരനാം സാക്ഷി ആക്കുകേ (ഉറപ്പിക്കെന്നെ..)
കഷ്ടതയിലും പാടുവാന്‍
നഷ്ടം അതില്‍ക്കൊണ്ടാടുവാന്‍
ശക്തി അരുള്‍ക നാഥനേ
ഭക്തിയില്‍ പൂര്‍ണ്ണന്‍ ആക്കുകെ (ഉറപ്പിക്കെന്നെ..)
യേശുവിന്‍കൂടെ താഴുവാന്‍
യേശുവിന്‍കൂടെ വാഴുവാന്‍
യേശുവില്‍ നിത്യം ചേരുവാന്‍
ഇവയെ കാംക്ഷിക്കുന്നു ഞാന്‍ (ഉറപ്പിക്കെന്നെ..)
Yesuvepole Aakuvan Song Lyrics in English
Yesuvepole aakuvan
Yesuvin vaakku kaakuvan
Yesuve nokki jeevippan
Ivaye kaamshikkunnu njan
Urappikkenne en naatha
Nirakkayenne shuddhaatma
Kristan mahatwathale njan
Murrum niranju shobhippan
Praarthanayal eppozhum njan
Jaagarichu poraaduvan
Ninte sahayam nalkuka
Ente maha purohitha (Urappikkenne..)
Vaagdathamaam nikshapam njan
Aakeyen swantham aakuvan
Poornaprakasham rakshaka
Poornavishwasathayum tha (Urappikkenne..)
Bheeruthwathaal anekarum
Theereppinmaari khedikkum
Dheeratha nalkukeshuve
Veeranam saakshi aakuke (Urappikkenne..)
Kashtathayilum paaduvan
Nashtam athilkondaaduvan
Shakthi arulka naathane
Bhakthiyil poornan aakuke (Urappikkenne..)
Yesuvinkoode thaazhuvan
Yesuvinkoode vaazhuvan
Yesuvil nithyam cheruvan
Ivaye kaamshikkunnu njan (Urappikkenne..)