Type Here to Get Search Results !

ശ്രീയേശു നാഥനെന്നും | Shreeyesu Naathanennum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ശ്രീയേശു നാഥനെന്നും Song Lyrics in Malayalam


ശ്രീയേശു നാഥനെന്നും - ജയമംഗളം സത്യ

ത്രിലോക ദേവനെന്ന് - ശുഭമംഗലം


ഭൂലോകത്തെ ചമച്ച-ത്രിലോക ദൈവസുതാ

ക്രിസ്തേശുനാഥനെന്നും - സംസ്തുതി ഭവിക്ക ആമേന്‍ (ശ്രീ..)


ആദിയുടന്‍ അന്തവുമി-ല്ലാത്തവന്നു മംഗളം

ആധിയോ ദുരിതമോയില്ലാത്തവന്നു മംഗളം - ശുഭ

നീതിസൂര്യനായവന്നു-ജോതിര്‍മയനായവന്നു

ഖേദഹരം ചെയ്തവന്നു-ഭൂതലത്തിലിന്നെന്നും- (ശ്രീ..)


പാതക നിവാരണന്ന-നാരതവും മംഗളം

നീതിയെ നിവൃത്തി ചെയ്ത-കര്‍ത്തനെന്നും മംഗളം - ശുഭ

ആദിമാനുഷന്‍ പിഴച്ച പാതകത്തെ ഓഹരിച്ച

ഭൂതലത്തിന്നായിക്കഷ്ട-വേദനയെല്ലാം സഹിച്ച- (ശ്രീ..)


ശത്രുവാം പിശാചിനെ ജ-യിച്ചവന്നു മംഗളം

മൃത്യുവെ ജയിച്ചുയിര്‍ത്തെ-ഴുന്നവന്നു മംഗളം - ശുഭ

സ്വസ്ഥാനം ചേര്‍ന്നവന്നു-വിസ്താരം ചെയ് വതിന്നു

തല്‍സ്ഥാന പ്രാഭവത്തോ-ടിക്ഷിതി വരുന്നവന്നു- (ശ്രീ..)


ദൈവമാം പിതാവിനിന്നു-മെന്നും ദിവ്യമംഗലം

ദൈവസുതന്‍ ആവിക്കിന്നു-മെന്നും സ്തുത്യമംഗലം - ശുഭ

ദൈവതാത പുത്രനാവി-ക്കേവരാലുമിങ്ങുമെങ്ങും

ജീവകാലമൊക്കെ എന്നും-ഭാവുകം ഭവിക്ക ആമേന്‍ - (ശ്രീ..)


Shreeyesu Naathanennum Song Lyrics in English


Shreeyesu Naathanennum - Jayamangalam Sathya

Thriloka Devanennum - Shubhamangalam


Bhulokathe Chamacha - Thriloka Daivasuthaa

Kristheshunaathanennum - Samstuthi Bhavikka Ameen (Shree..)


Aadiyudhan Anthavumillaathavannu Mangalam

Aadhio Dhoorithamoillathavannu Mangalam - Shubha

Neethisooryanayavannu - Jothirmayanayaavannu

Khedaharam Cheythavannu - Bhoothalathilinnennum - (Shree..)


Paathaka Nivaaranannan - Naarathavum Mangalam

Neethiye Nivritthi Cheytha - Karthanennum Mangalam - Shubha

Aadimaanaushyan Pizhacha Paathakathe Ooharicha

Bhoothalaththinnayikkashta - Vedanayellam Sahicha - (Shree..)


Shathruvaam Pishaachine Jeyichavannu Mangalam

Mrityuve Jeyichu Uyirthe - Zhunnavannu Mangalam - Shubha

Swasthaanam Chernthavannu - Vistaaram Cheyy Vadhinnu

Thalsthana Praabhavaththo - Dikshithi Varunnavannu - (Shree..)


Daivamaam Pithavininnu - Memnu Divyamangalam

Daivasuthan Aavikkinnu - Memnu Stuthyamangalam - Shubha

Daivathaath Puthranavikkavaraalumhingumengum

Jeevakalamokke Ennumm - Bhaavukam Bhavikka Ameen - (Shree..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section