തുണയെനിക്കേശുവേ Song lyrics in Malayalam
തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍
അനുദിനം തന്‍ നിഴലിന്‍ മറവില്‍ വസിച്ചിടും ഞാന്‍
അവനെന്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയില്‍ ആകുലത്തില്‍ അവന്‍ മതി ആശ്രയിപ്പാന്‍ (തുണ..)
പകയന്റെ കണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താന്‍ പകര്‍ന്നിടും കൃപ മഴ പോല്‍ (തുണ..)
ശരണമവന്‍ തരും തന്‍ ചിറകുകളിന്‍ കീഴില്‍
പരിചയും പലകയുമാം പരമനീ പാരിടത്തില്‍ (തുണ..)
വലമിടമായിരങ്ങള്‍ വലിയവര്‍ വീണാലും
വലയമായ് നിന്നെന്നെ വല്ലഭന്‍ കാത്തിടുമേ (തുണ..)
ആകുല വേളകളില്‍ ആപത്തു നാളുകളില്‍
ആഗതനാമരികില്‍ ആശ്വസിപ്പിച്ചിടുവാന്‍ (തുണ..)
Thunayenikkeshuve Song lyrics in English
Thunayenikkeshuve kuravini illathaal
Anudinam than nijalil maravil vasichidu njan
Avanente sankeethavum avalambavum kottayum
Avaniyil aakulatthil avan mathi aashrayippaan (thuna..)
Pakayante kanikaliyilum pakarunna vyaadhiyilum
Pakalilum raavilum thaan pakarnidum krupa mazhappol (thuna..)
Sharanaavanu tharum than chirakkukalil keezhil
Parichayum palakayumaam paramanee paaridathil (thuna..)
Valamidamaayirangal valiyavare veenalum
Valamaaya ninne vallabhan kaathidumo (thuna..)
Aakula velakalil aapathu naalukalilum
Aagathanaamarikail aashwasippichiduvan (thuna..)