Type Here to Get Search Results !

പൊന്നേശു തമ്പുരാന്‍ | Poneshu Thampuran Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

Poneshu Thampuran Song Lyrics in Malayalam


പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍  

എന്നെ സ്നേഹിച്ചു തന്‍ ജീവന്‍ വച്ചു  


സ്വര്‍ഗ്ഗസിംഹാസനം താതന്റെ മാര്‍വ്വതും  

ദൂതന്മാര്‍ സേവയും വിട്ടെന്‍പേര്‍ക്കായ്  

ദാസനെപ്പോലവന്‍ ജീവിച്ചു പാപിയെന്‍  

ശാപം ശിരസ്സതില്‍ ഏറ്റീടുവാന്‍  


തള്ളയെപ്പോല്‍ നമുക്കുള്ളൊരു രക്ഷകന്‍  

കൊള്ളക്കാരന്‍ പോലെ ക്രൂശില്‍ തൂങ്ങി;  

ഉള്ളമുരുകുന്നെന്‍ ചങ്കു തകരുന്നെന്‍  

കണ്ണു നിറയുന്നെന്‍ രക്ഷകനേ  


എന്തൊരു സ്നേഹമീ സാധുവെ ഓര്‍ത്തു നീ  

സന്താപ സാഗരം നിന്നില്‍ വീണു;  

എന്നെ വിളിച്ചു നീ; എന്നെ എടുത്തു നി-  

ന്നോമനപ്പൈതലായ്‌ തീര്‍ക്കേണമേ  


പാപം ചെയ്യാതെന്നെ കാവല്‍ ചെയ്തീടുവാന്‍  

സര്‍വ്വേശനേ കയ്യിലേല്‍പ്പിക്കുന്നു  

രാപ്പകല്‍ നീയെന്നെ വീഴ്ചയില്‍ നിന്നെന്റെ  

സ്വപ്നത്തിലും കൂടെ കാക്കേണമേ  


കര്‍ത്താവു വേഗത്തില്‍ മേഘങ്ങളില്‍ കോടി-  

ദൂതന്മാരാര്‍പ്പുമായ്‌ വന്നീടുമ്പോള്‍  

എന്നില്‍ കനിഞ്ഞെന്റെ മാര്‍വ്വോടണച്ചെന്റെ  

സങ്കടം തീര്‍ക്കണം രക്ഷകനേ


Poneshu Thampuran Song Lyrics in English


Poneshu Thampuran Nalloru Rakshakan  

Enne Snehichu Than Jeevan Vachu  


Swargasimhasanam Thathante Marvathum  

Dootanmar Sevaayum Vittetnpaerkkaayi  

Daasanepolavan Jeevichu Paapiyen  

Shaapam Shirassathil Ettaeduvan  


Thallayepol Namukkulloru Rakshakan  

Kollakkaaran Pole Kruushil Thoongi;  

Ullamurukunnen Chanku Thakarnunnen  

Kannu Nirayunnen Rakshakane  


Enthoru Snehamee Saadhuve Orthu Nee  

Santhapa Saagaram Ninnil Veenu;  

Enne Vilichu Nee; Enne Eduthu Ni-  

Nomanaappaithalaay Theerkkaenmae  


Paapam Cheyyaathenne Kaaval Cheytheeduvaan  

Sarveshane Kayyilaelppikkunnu  

Raapakalu Neeyenne Veezhchayil Ninnente  

Swapnaththilum Koode Kaakkeenmae  


Karthaavu Veeghaththil Meghangalin Koodi-  

Dootanmaraarppumaay Vanidumpol  

Ennil Kaninjenne Marvothanachenchente  

Sankadam Theerkkanam Rakshakane


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section