Type Here to Get Search Results !

പരമ താതനേ നിന്റെ | Parama Thatane Ninte Song Lyrics in Malayalam | Christian devotional song lyrics Malayalam

Parama Thatane Ninte Song lyrics in Malayalam


പരമ താതനേ നിന്റെ - തിരുവചനമെങ്ങള്‍ക്കു

കരുണയോടെ തന്നതാല്‍ സ്തുതി നിനക്കു സര്‍വദാ


നിന്തിരുവചനത്തിന്‍ - അന്തമറ്റമഹത്വം

എന്തുമാത്രമയ്യയ്യോ - ചന്തമായ്‌ വിളങ്ങുന്നു


വാടിത്തളര്‍ന്നുള്ളത്തിന്‍ - കേടകറ്റും ജീവനീര്‍

മോടിയോടുയര്‍ന്നു - വന്നീടുന്നെപ്പോഴുമതില്‍


ദാഹിപ്പോര്‍ക്കു പാനവും - മധുരഭോജ്യവുമിതില്‍

വേഗം കണ്ടനുഭവിച്ഛാശ്വാസപ്പെടാമഹോ


വീണ്ടെടുത്ത രക്ഷക-നേശുവിന്‍ വിളിയുടെ

സന്തോഷസ്വരമിതില്‍ - ഇമ്പമായി കേട്ടീടാം


ജീവന്‍ നിത്യസന്തോഷം - തന്‍ സ്വരത്തിലുണ്ടതാല്‍

മോദം പ്രാപിക്കാമിതു - ധ്യാനിപ്പോര്‍ക്കു സര്‍വദാ


ഈ നിന്‍ ദിവ്യ വാക്യമെന്‍ - ആനന്ദമായ് ഞാന്‍ സദാ

ധ്യാനം ചെയ്‌വാന്‍ നീ തുണ - യ്ക്കേണമേയെന്‍ ദൈവമേ


ഞാനെന്നുമിതില്‍ പുതു - ജ്ഞാനവും പ്രകാശവും

സാനന്ദം കാണ്മാന്‍ കൃപ - ദാനം ചെയ്തീടേണമേ - (പരമ..)


Parama Thatane Ninte Song lyrics in English


Parama Thatane Ninte - Thiruvachanamengalku

Karunayode Thannathaal Sthuthi Ninakku Sarvadaa


Ninthu Thiruvachanathin - Anthamattamahathwam

Enthumathramayyayo - Chandamayi Vilangunnu


Vaadithalarnnullathin - Kedakattum Jeevanir

Modiyoduyarnnu - Vannidunnu Eppozhumathil


Daahiporku Paanavum - Madhurabhojhyavumithil

Vegam Kandanubhavichchaashwasappedamaho


Veenduththutha Rakshaka-Yesuvin Vilayude

Santhoshwaswaramithil - Impamaayi Kettidam


Jeevan Nithyasanthosham - Than Swaratthulundathaal

Modam Prapikkamithu - Dhyanipporkku Sarvadaa


Ee Nin Divya Vaakyamen - Aanandamaayi Njaan Sadhaa

Dhyaanam Cheyyvaan Nee Thuna - Ykkayenam Daivam


Njaanennumithil Puthu - Jnanavum Prakashayum

Sanandam Kaannmaan Kripa - Daanam Cheyyidedaamo - (Parama..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section