Type Here to Get Search Results !

പാടും നിനക്കു നിത്യവും | Paadum Ninakku Nithyavum Song Lyrics in Malayalam | Christian devotional song lyrics Malayalam

പാടും നിനക്കു നിത്യവും Song Lyrics in Malayalam


പാടും നിനക്കു നിത്യവും പരമേശാ!

കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ


പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍

വാടാതെ നിന്നെ വാഴ്ത്തുമേ പരമേശാ


പാടവുള്ള സ്തുതി പാഠകനെന്ന പോല്‍

തേടും ഞാന്‍ നല്ല വാക്കുകള്‍ പരമെശാ


പൂക്കുന്നു വാടിയൊരു പൂവള്ളി തൂമഴയാല്‍

ഓര്‍ക്കുന്നു നിന്റെ പാലനം പരമേശാ


ഗന്ധം പരത്തീടുന്ന പുഷ്പങ്ങളാലെന്നുടെ

അന്തികം രമ്യമാകുന്നു പരമേശാ


ശുദ്ധരില്‍ വ്യാപരിക്കും സ്വര്‍ഗ്ഗീയവായുവാല്‍

ശുദ്ധമീ വ്യോമമണ്ഡലം പരമേശാ


കഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെ

തुष്ടിപ്പെടുത്തിയെന്നെ നീ പരമേശാ


സ്നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയന്‍

ഞാനും സുഖേനെ വാഴുന്നു പരമേശാ


ആയവന്‍ തന്ന ഫലം ആകെ ഭുജിച്ചു മമ

ജീവന്‍ സമൃദ്ധിയാകുന്നു പരമേശാ


ദൈവപ്രഭാവമെന്റെ മുന്നില്‍ തിളങ്ങീടുന്നു

ചൊല്ലാവതില്ല ഭാഗ്യമെന്‍ പരമേശാ


എന്നുള്ളമാകും മഹാ ദേവാലയത്തില്‍ നിന്നു

പൊങ്ങും നിനക്കു വന്ദനം പരമേശാ


Paadum Ninakku Nithyavum Song Lyrics in English


Paadum ninakku nithyavum Paramesha!

Ketakattunna mama neetarnna naayakaa


Paadum njan jeevanulla naalennum naavinaal

Vaadathe ninne vaazhththume Paramesha


Paadavulla sthuthi paathakannennu pool

Thedum njan nalla vaakukal Paramesha


Pookkunnu vaadiyoru poovalli thoomazhayal

Orkkunnu ninte paalanam Paramesha


Gandham paratthidunna pushpangalalennuṭe

Anthikam ramyamaakunnu Paramesha


Shuddharil vyaaparikkuṁ swarggīyavāyuvāl

Shuddhamī vyomamaṇḍalam Paramesha


Kashtathilum kathina nashtathilum thudare

Thushṭhippēṭuttiyenne nee Paramesha


Snehakkodiyenikku meethē virichu priyan

Jñāṇuṁ sukhēne vaazhunnu Paramesha


Aayavan thanna phalam aake bhujichu mama

Jeevan samr̥ddhiyaakunnu Paramesha


Daivaprabhaavamenṟe munpil thilaṅgīṭunnu

Chollāvatilla bhāgyamen Paramesha


Enṟuḷḷamākkum mahā dēvālayattil ninnu

Pongum ninakku vandanam Paramesha


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section