നിന്‍ നന്മകള്‍ കാരുണ്യവും Song Lyrics in Malayalam
ഒരാണ്ടു കൂടെ ദൈവമേ
ലഭിച്ച ഞങ്ങള്‍ ഏവരും
വന്ദിച്ചു സ്തോത്രം ചെയ്യുമേ
മഹാ സമ്പൂര്‍ണ്ണ യാഗമേ
എന്‍ പാപഭാരം താങ്ങുകേ
പിമ്പുള്ളതെല്ലാം തള്ളി ഞാന്‍
മുമ്പോട്ടു യാത്ര ചെയ്യുമേ
ഈ അന്ധകാര ലോകത്തില്‍
നീ പാത ശോഭിപ്പിക്കുകേ,
വല്ലാത്ത ആത്മയുദ്ധത്തില്‍
വെന്നീടുവാന്‍ തുണയ്ക്കുകേ
എന്‍ ശക്തി സൌഖ്യം ഭാഗ്യവും
നീ ആകണം ദയാപരാ;
ഞാന്‍ സഞ്ചരിപ്പാന്‍ മാര്‍ഗ്ഗവും
നീ ആകണം രക്ഷാകരാ
വിശ്വസ്തന്‍ ശുദ്ധനായെന്നും
നിന്‍ സ്വന്തം ഞാനായീടേണം;
അന്ത്യം വരെ നിന്‍ സാന്നിദ്ധ്യം
എന്നോടുണ്ടായിരിക്കണം
മേല്‍ സ്വര്‍ഗ്ഗ കനാന്‍ നാടതില്‍
മഹോന്നതാസനത്തിന്‍ മുന്‍
ഞാന്‍ വന്നു ചേരുവോളവും
തുണയ്ക്കണം സദാ ഭവാന്‍
Nin Nanmakal Karunyavum Song Lyrics in English
Orandu Koode Daivame
Labhicha Njangal Avarum
Vandichu Stothram Cheyyume
Maha Sampoorna Yagame
En Paapabharam Thaanguke
Pimpullathellam Thalli Njan
Mumbottu Yaathra Cheyyume
Ee Andhakara Lokathil
Nee Paatha Shobhippikuke,
Vallatha Aathmayuddhathil
Veneeduvaan Thunakkukke
En Shakti Saukhyam Bhaagyavum
Nee Aakanda Dayaparaa;
Njan Sancharippan Maarggavum
Nee Aakanda Rakshakaraa
Vishwasthan Shuddhanayennum
Nin Swantham Jnaanaayiidenu;
Anthyam Vare Nin Saanidhyam
Ennodundayirikkanaam
Mel Swargga Kanaan Naadathil
Mahonnathaasanathin Mun
Njan Vannu Cheruvollavum
Thunakkanaam Sadaa Bhavaan