നീതിസൂര്യനായ് നീ വരും Song Lyrics in Malayalam
നീതിസൂര്യനായ് നീ വരും മേഘത്തില്‍
ആ നാളതെന്‍ പ്രത്യാശയുമേ (2)
ശോഭയേറും തീരമതില്‍
നിന്‍ മുഖം ഞാന്‍ കണ്ടിടുമേ (2) (നീതി..)
നിന്‍ സേവയാല്‍ ഞാന്‍ സഹിക്കുന്നതാല്‍
വന്‍ ക്ലേശങ്ങള്‍ തെല്ലും സാരമില്ല (2)
അന്നു ഞാന്‍ നിന്‍ കയ്യില്‍ നിന്നും
പ്രാപിക്കും വന്‍ പ്രതിഫലങ്ങള്‍ (2) (നീതി..)
രാത്രികാലമോ ഇനി ഏറെയില്ല
പകല്‍ നാളുകള്‍ ഏറ്റം അടുത്തതിനാല്‍ (2)
ഇരുളിന്റെ പ്രവര്‍ത്തികളെ
വെടിയുന്ന ബലം ധരിക്കാം (2) (നീതി..)
വാനില്‍ കാഹളം ഞാന്‍ കേട്ടിടുവാന്‍
കാലം ഏറെയായ് കാത്തിടുന്നു (2)
അന്നു ഞാന്‍ നിന്‍ വിശുദ്ധരുമായ്
വര്‍ണ്ണിക്കും ആ വന്‍ മഹത്വം (2) (നീതി..)
Neethisooryanayi Nee Varum Song Lyrics in English
Neethisooryanayi nee varum meghathil
Aa naalathen prathyashayume (2)
Shobhayerum theeramathil
Nin mukham njan kandidumee (2) (Neethi..)
Nin sevayal njan sahikkunnathal
Van kleshangal thellum saaramil (2)
Annu njan nin karyil ninnu
Prapikkum van prathifalangal (2) (Neethi..)
Raathrikalamo ini eerayilla
Pakal naalukal ettam aduthathinal (2)
Irulinte pravarthikalee
Vediunna balam dharikam (2) (Neethi..)
Vaanil kaahalam njan kettiduvan
Kaalam eerayaayi kaathidunnu (2)
Annu njan nin vishuddharumaayi
Varnnikum aa van mahathwam (2) (Neethi..)