Neelakashakonnil Song lyrics in Malayalam
നീലാകാശക്കോണില്‍
നീലാകാശക്കോണില്‍ തൂവെണ്മേഘത്തേരില്‍
ആഗതനാകും മിശിഹാ നാഥനു സുരഗീതം പാടാം
ആകാശത്തിന്‍ കീഴില്‍ മാനവ രക്ഷകനായി
നിത്യം വാഴും യേശു മഹേശനു ജയഗീതം പാടാം
കരഘോഷത്താല്‍ കിന്നരവീണകളാല്‍
സ്തുതി വചനത്താല്‍ തിരുഗീതികളാല്‍
സൈന്യങ്ങള്‍ തന്‍ നാഥനു നിത്യം
കീർത്ഥനമേകീടാം (നീലാകാശ..)
നീലാംബരമേ വാരൊളി തിങ്ങും
താരകളേ വാര്‍മഴവില്ലേ
നിന്നൊളിയാല്‍ പുഞ്ചിരി തൂകും പൊന്നും കതിരവനേ
കാട്ടാറുകളേ കളകളമോതും
അരുവികളേ പൂങ്കുരുവികളേ
ആഴികളേ ചിന്നിച്ചിതറും പൂത്തിരമാലകളേ
വാഴ്ത്തിപ്പാടിടുവിന്‍ കാഹളമേകിടുവിന്‍
സുരഭില ഗീതികളാല്‍ ഒന്നായ് ചേര്‍ന്നിടുവിന്‍
ഉന്നതനീശന്‍ നിത്യമഹോന്നതന്‍
യേശുമഹേശനവന്‍
മന്നില്‍ മാനവ രക്ഷയൊരുക്കാന്‍ ജീവന്‍ നല്‍കിയവന്‍ (നീലാകാശ..)
പര്‍വ്വത നിരയേ കണ്ണുകള്‍ ചിമ്മും
പൂവുകളേ പൂമ്പാറ്റകളേ
തെളിവാനില്‍ പാറി നടക്കും കുഞ്ഞിപ്പറവകളേ
ഭൂവാസികളേ മഞ്ഞണി വെയിലേ
പകലുകളേ പൂമ്പുലരികളേ
തൂമഞ്ഞിന്‍ കൂടെ നടക്കും കാറ്റേ പൂങ്കുളിരേ
ആരാധിച്ചിടുവിന്‍ പാടിവരിച്ചിടുവിന്‍
തിരുമൊഴി കേട്ടിടുവാന്‍ കാതുകളോര്‍ത്തിടുവിന്‍
എന്നും നമ്മെ കാത്തു ഭരിക്കും പാലകനവനല്ലോ
സത്യവെളിച്ചം പകരാന്‍ വഴിയില്‍ വചനവിളക്കല്ലോ (നീലാകാശ..)
Neelakashakonnil Song lyrics in English
Neelakashakonnil
Neelakashakonnil thuveṇmēghathērīl
Aagathanākaam Mishihā nāthanū suragītham pāṭām
Ākāshathin kēāḷil mānava rakṣakāṇāyi
Nithyam vāḻum Yēśu Mahēśanū jayagītham pāṭām
Karaghoṣaththāl kinnaravīṇakaḷāl
Stuti vachanaththāl thirugīthikaḷāl
Sainyangaḷ than nāthanū nithyam
Kīrththanamēkīṭām (Neelakāsha..)
Neelāmbaramē vāroḷi thiṅgum
Thārakaḷē vārmāzhavillē
Ninnōḷiyāl punjiri thūkum ponnum kathiravānē
Kāṭāṟakuḷē kaḷakalāmōthum
Aruvikaḷē pūṅkuruvikaḷē
Āzhikaḷē chinnichitharum pūththiramāḷakaḷē
Vāzhththippāṭiṭuvin Kāhāḷamēkiṭuvin
Surabhila gīthikaḷāl onnāyi chērṇiṭuvin
Unnathanīśan nithyamahōnnathan
Yēśumahēśanavan
Mannil mānava rakṣayoruḻākkān jīvan nalkiyavān (Neelakāsha..)
Parvatha nīrayē kaṇṇuḷḷa chimmum
Pūvakale pūmbāṭṭakale
Thēḷivāniḷ pāṟi nadakkum kunjiparavakaḷē
Bhūvāsikale maññaṇi veīḷē
Pakalukaḷē pūmbulārikaḷē
Thūmaññin kūḍe nadakkum kāṭē pūṅkuliṛē
Ārādhichiduvin pāṭi varichiduvin
Thirumoḻi kēṭṭiduvāṇ kāthukaḷōrthiduvin
Ennum nam'me kāthu bharikkum pālakanavanalō
Sathyaveḷicchaṁ pakarān vazhiyil vachana viḷakkallō (Neelakāsha..)