മിന്നും മിന്നും താരക Song Lyrics in Malayalam
മിന്നും മിന്നും താരക മിന്നുന്നു ആകാശ ദൂരെ
വിണ്ണില്‍ മന്നില്‍ രാജകുമാരനായ് ഉണ്ണി പിറന്നതിനെ
മാലാഖമാരെല്ലാം ആടിപ്പാടി ആരാധവൃന്ദങ്ങള്‍ ഏറ്റു പാടി
ഗോശാല തന്നില്‍ ഭൂജാതനായൊരു നാഥനെ വാഴ്ത്തീടുവാന്‍ (മിന്നും..)
ആ.. ആ.. ആ.. ആ.. ആ..
മന്ദമായ് മാരുതന്‍ വീശീടുന്നു രാക്കുയില്‍ രാഗങ്ങള്‍ മീട്ടീടുന്നു
പുഷ്പങ്ങള്‍ പൂത്തീടുന്നു പൂന്തെന്നല്‍ വീശീടുന്നു
മഞ്ഞു പൊഴിഞ്ഞീടുന്നു മാനം കുളിരേകുന്നു
ദേവകുമാരനായ് രാജകുമാരനായ്
ദാവീദിന്‍ വംശജന്‍ ജാതനായി (മിന്നും..)
ആട്ടിടയര്‍ ഒരു വാര്‍ത്ത കേട്ടു ദൂതന്മാര്‍ ചൊന്നൊരു വാര്‍ത്ത കേട്ടു
വേഗം പുറപ്പെടുവിന്‍ നാഥനെ കണ്ടീടുവിന്‍
കാഴ്ചകള്‍ വെച്ചീടുവിന്‍ കണ്ടു വണങ്ങീടുവിന്‍
മേരി തന്‍ ഓമലായ് പാരില്‍ പിറന്നൊരു
ദൈവകുമാരനെ വാഴ്ത്തീടുവിന്‍ (മിന്നും..)
പാപങ്ങള്‍ പോക്കുവാന്‍ പാരിടര്‍ക്കായ് പാരില്‍ പിറന്നൊരു ദൈവസുതാ
നിന്‍ നാമം വാഴ്ത്തീടുന്നു നിന്‍ പാദം കുമ്പിടുന്നു
നിന്നെ സ്തുതിച്ചീടുന്നു നിന്നെ പുകഴ്ത്തീടുന്നു
സ്നേഹത്തിന്‍ ദൂതമായ് ലോകത്തില്‍ വന്നൊരു
ലോകൈക നാഥനാം യേശുദേവാ (മിന്നും..)
Minnum Minnum Tharaka Song Lyrics in English
Minnum Minnum Tharaka Minnunnu Aakasha Doore
Vinnil Mannil Raajakumaaranaayi Unni Pirannathine
Maalakhaamaarellam Aadippadi Aaradhavrandhangal Ettu Paadi
Goshaalathannil Bhoogathanaayoru Naathane Vaazhtheeduvaan (Minnum..)
A.. A.. A.. A.. A..
Mandamaayi Maaruthan Veeshiidunnu Raakkuvil Raagangal Meettiidunnu
Pushpangal Poothiiduunnu Poothennal Veeshiidunnu
Manju Pozhinjiidunnu Maanam Kulireekunnu
Devakumaaranaayi Raajakumaaranaayi
Daaveedin Vamshajanan Jaathanaayi (Minnum..)
Aattidayar Oru Vaartha Kettu Doothanmar Chonnoru Vaartha Kettu
Vegam Purappetuvin Naathane Kandiiduvin
Kaazhchakal Vechiiduvin Kandu Vanangiduvin
Meri Than Omalayi Paariil Pirannoru
Daivakumaarane Vaazhtheeduvin (Minnum..)
Paapangal Pookuvaan Paaridarkkaay Paariil Pirannoru Daivasuthaa
Nin Naamam Vaazhtheeduunnu Nin Paadam Kumbidunnu
Ninne Sthuthichidunnu Ninne Pukazhtheeduunnu
Snehaththin Doothamaayi Lokathil Vannoru
Lokaika Naathanaam Yeshu Devaa (Minnum..)