മറുദിവസം മറിയമകന്‍ Song Lyrics in Malayalam
മറുദിവസം മറിയമകന്‍ യറുശലേമില്‍ വരുന്നുണ്ടെന്നു
അറിഞ്ഞു ബഹു ജനമവനെ എതിരേല്പാന്‍ പുറപ്പെട്ടുപോയ്
ഈത്തപ്പന കുരുത്തോലകള്‍ ചേര്‍ത്തു കൈയില്‍ എതിരേറ്റു
ചീര്‍ത്തമോദം പൂണ്ടവനെ വാഴ്ത്തി മഹാനന്ദത്തോടെ
മന്നവനാം ദാവീദിന്റെ നന്ദനനു ഹോശന്ന!
ഉണ്ണതങ്ങളില്‍ ഹോശന്നാ എന്നട്ടഹസിച്ചു ചൊല്ലി
കര്‍ത്താവിന്റെ തിരുനാമത്തില്‍ വരും ഇസ്രയേലിന്‍ രാജാവു
വാഴ്ത്തപ്പെട്ടോ നാകയെമ്മു ആര്‍ത്തവര്‍ കീര്‍ത്തിച്ചീടിനാര്‍
കഴുതക്കുട്ടി കണ്ടിട്ടേശു കയറിയതിനേലിരുന്നു
അരുതു ഭയം നിനക്കേതും പരമ സീയീന്‍ മലമകളേ
കണ്ടാലും നിന്മഹിപന്‍ കഴുതക്കുട്ടിപ്പുറത്തു കേറി-
ക്കൊണ്ടു വരുന്നെന്നെഴുതീട്ടുണ്ടുപോല്‍ ന്വൃത്തിവന്നു
പരമനോടു കൂടെ വന്ന പുരുഷാരം മുന്‍ നടന്നു
മരിച്ചവരില്‍ നിന്നവന്‍ ലാസറിനെ നാലം ദിന മുണര്‍ത്തി
എന്നു സാഖിപകര്‍ന്നിരുന്നാരെന്നതു കേട്ടുടന്‍ ജനങ്ങള്‍
വന്നു മഹാനന്ദത്തോടെ മന്നവനെ എതിരേറ്റു
അരിശം പൂണ്ടു പരീശര്‍ തമ്മില്‍ പറഞ്ഞു നമുക്കൊരു ഫലവും
വരുന്നില്ലെന്നു കണ്ടോ ലോകം അവനോടിതാ ചേര്‍ന്നു പോയി
അഴകിയൊരു മണവാളനേ! കഴലിണയെ കരുതി വന്ന
അഴുകിയാളാം പുഴു വാമെന്നെ കഴുകി നിന്റെ കാന്തയാക്ക
Marudivasam Mariyamakkan Song Lyrics in English
Marudivasam Mariyamakkan Yerushalamil varunnundennu
Arinjju bahu janamavane ethirelpaan purappettu poyi
Eethappana kurutholaikal cherthu kaiyil ethirettu
Cheerthamodam poondavane vaazhtthi mahaanandathode
Mannavnaam Daavidhinte nandananu Hosanna!
Unnathangalil Hosannaa ennathahassichu cholli
Karthavinte thirunaamathil varum Israyelin raajavu
Vaazhtthappettao naakayemmu aarthavarkke keerthiccheedinaaru
Kazuthakutti kandittesha Yesu kayariyathineerunnu
Aruthu bhayam ninakkethum param seein mala makale
Kandalum ninmahipan kazuthakuttippurathu kaeri-
Kondhu varunnennazhuthittundupol nvrththivannu
Paramanodu koode vanna purusharum mun nadannu
Marichavariyil ninnavanu Laasarinne naalam dinam unarthi
Ennu saakhipakarnirunnu aarennathu kaettutann janangal
Vannu mahaanandathode mannavane ethireettu
Arisham poondu Pareeshar thammil paranju namukoru phalavum
Varunnillennu kaando lokam avanoditha cherunnu poyi
Azhakiyoru manavalaane! Kazhalinaye karuthi vannu
Azhukiyaalaam puthu vaamenne kazhuki ninte kaanthayaak