മനുവേല്‍ മന്നവനേ Song Lyrics in Malayalam
മനുവേല്‍ മന്നവനേ പരനേ
മനുവായ് വന്നവനേ
മനുവേലേ നിന്മനമലിഞ്ഞരികില്‍
വരിക വൈകാതെ-പരനേ- (മനു..)
കരുണയിന്നുടയോനേ എന്നതി-ദുരിതം കാണണമേ
പരവശനായീടുന്നയ്യോ എന്‍-പാതകമതിനാലെ-പരനേ- (മനു..)
അപ്പനും അമ്മയുമായെനിക്കെപ്പൊഴുതും നീയേ
ഉള്‍പരിതാപം കണ്ടു കനിഞ്ഞീ-യല്‍പനു തുണചെയ്ക-പരനേ- (മനു..)
പെരുമഴപോലഗ്നിയസ്ത്രം-നരരിപുവാം സാത്താന്‍
തെരുതെരെയെയ്യുന്നയ്യോ എന്നില്‍-കരളലിഞ്ഞീടണമേ-പരനേ- (മനു..)
ശരണം നീയല്ലാതടിയനു-ഒരുവനുമില്ലയ്യോ
മരണം വരെയുമരികിലിരുന്നു-പരിപാലിക്കണമേ-പരനേ- (മനു..)
നിന്നെ വിട്ടിട്ടങ്ങടിയന്‍-എങ്ങു പോയീടും?
കണ്മണിപോല്‍ നിന്നെ ഞാന്‍ കാക്കും-എന്നരുള്‍ ചെയ്തോനേ-പരനേ- (മനു..)
അരികില്‍ വരായ്കില്‍ നീ, എന്റെ-മരണം വന്നീടും
കരുണാവാരിധിയേ വന്നെന്റെ-കരളു തണുപ്പിക്ക-പരനേ- (മനു..)
Manuvel Mannavane Song Lyrics in English
Manuvel Mannavane Parane
Manuvayi Vannavane
Manuvelae Ninmanamalinjarikil
Varika Vaikate-Parane- (Manu..)
Karunayinudayone Ennathi-Duritham Kaanaamae
Paravashanaayiidunnayo En-Pathakamathinale-Parane- (Manu..)
Appanum Ammayumaayenikkepozhuthum Neeye
Ulparithaapam Kandu Kaniynje-yalpanu Thunacheyka-Parane- (Manu..)
Perumazhapolagnithyasthram-Narareepuvaam Saathan
Therutheraiyayunnayo Ennile-Karalalinjeedunamre-Parane- (Manu..)
Sharana Neeyallathadiyan- Oruvanummillayo
Maranam Vareyumarikilund-Paripalikkannamae-Parane- (Manu..)
Ninne Vittittangadiyan-Engu Poyiidum?
Kanmanipol Ninne Njaan Kaakkum-Ennarul Cheythone-Parane- (Manu..)
Arikil Varaykail Neey, Ente-Marana Vannidum
Karunavaaridhiyae Vanneente-Karalu Thanuppikka-Parane- (Manu..)