Type Here to Get Search Results !

മഹിമാപതി മശിഹാ | Mahimapathi Mashihaha Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

മഹിമാപതി മശിഹാ Song Lyrics in Malayalam


മഹിമാപതി മശിഹാ മേഘ-വാഹനമതിന്മേല്‍  

ജയപ്രാഭവത്തോടഹോ സ്വര്‍ഗ്ഗ-ലോകത്തിന്നെഴുന്നാന്‍


ബഹു ദൂതസൈന്യങ്ങള്‍-ജയഗീതം പാടുന്നു- മഹി..


മഹസ്സുര നഭസ്ഥലങ്ങള്‍ മേഘ-വാഹനം കടന്നു;  

ബഹുനിര ദൂതഗണങ്ങള്‍ പുണ്യ-പാദം കുമ്പിടുന്നു;  

മഹത്വത്തിന്‍ രാജന്നു-തുറന്നു സ്വര്‍ദ്വാരങ്ങള്‍- മഹി..


എതിരേറ്റു ദൂതസംഘം മോടി-ഏറും വിണ്‍പതിയെ  

അതിഘോഷ സേവചെയ്തു കീര്‍ത്തി-ആര്‍ത്തു പാടി നിന്നു  

പരമണ്ഡലങ്ങളില്‍-പല രാഗം കേള്‍ക്കുന്നു- മഹി..


നരലോക രക്ഷകനായ്‌ ദേഹം-നാഥന്‍ പൂണ്ടിരുന്നു  

കുരിശില്‍ തന്നെ ബലിയായ് നല്‍കി-ഘോഷത്തോടുയിര്‍ത്തു  

മരണത്തെ പാപത്തെ-സാത്താനെയും വെന്നു- മഹി..


ഇഹലോകത്തില്‍ പരത്തില്‍ എങ്ങും-ഏകധാ നിറഞ്ഞും  

മഹിമാസനത്തിലങ്ങു വിണ്ണില്‍-വാഴുന്നേശുരാജന്‍  

ഗ്രഹിപ്പാനത്യത്ഭുതം-ജഡം പൂണ്ട ദൈവത്വം- മഹി..


ജയിക്കുന്നു രക്ഷകര്‍ത്തന്‍ പാരിന്‍ ജാതികളഖിലം  

മയക്കങ്ങള്‍ വിട്ടു തന്നെ വാഴ്ത്തി-വന്ദിച്ചീടുവോളം  

വിയത്തിന്നു മേല്‍ അങ്ങു വിളങ്ങുന്നു നായകന്‍- മഹി..


Mahimapathi Mashihaha Song Lyrics in English


Mahimapathi Mashihaha Megha-vaahanamathinmel  

Jayapraabhavathodaho Swargga-lokathinnezhunnann


Bahudhoothasainyangal- Jayageetham paadunnu- Mahi..


Mahassura nabhasthalangal Megha-vaahanam kadannu;  

Bahunira doothaganangal puny-paadam kumbidunnu;  

Mahathwathin rajannu-thurannu swar-dwaarangal- Mahi..


Ethirettu doothasangham modi-erum vinpathiye  

Athighosha sevacheythu keerthi-aarthupadi ninnu  

Paramandralangalil-pala raagam kelkkunnu- Mahi..


Naralokha rakshakanay dheham-nadhan poondirunnu  

Kurishil thanne baliyay nalki-ghoshathodu uyirthu  

Maranathe paapathe-saathaaneyum vennu- Mahi..


Ihalokathil parathil engum-aekadha niranjum  

Mahimasanathilangu vinnil-vaazhunneshurajan  

Grahippaanaatyathbhutham-jadam poond daivathwam- Mahi..


Jayikkunnu rakshakarthan paarin jaathikalakhilam  

Mayakkangal vittu thanne vaazththi-vandicheeduvollam  

Viyathinnum meel angoo vilangunnu naayakan- Mahi..


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section