ക്ഷീണിച്ചോനേ വരിക Song Lyrics in Malayalam
ക്ഷീണിച്ചോനേ വരിക, ആശ്വാസം ഞാന്‍ തരും'
ഈ വാഴ്ത്തപ്പെട്ട ശബ്ദം, കേള്‍ക്കുന്നതിന്‍പമാം
അനുഗ്രഹവും മാപ്പും, കൃപാ കടാക്ഷവും
ആനന്ദമോദം അന്‍പും അരുളിച്ചെയ്യുന്നു.
പൈതങ്ങളേ വരിക - വെളിച്ചം ഞാന്‍ തരും'
ഈ സ്നേഹ ശബ്ദം കേട്ടു, ഇരുളകന്നീടും,
സന്താപത്താല്‍ നിറഞ്ഞ, അനാഥരായ നാം
പ്രകാശം കണ്ടു പാടി, ആഹ്ലാദിച്ചീടുമേ
നിര്‍ജ്ജീവിയേ വരിക, ഹാ! ജീവന്‍ ഞാന്‍ തരും'
ഈ ശാന്ത ശബ്ദം കേട്ടു, വന്‍ പോരും തീര്‍ന്നീടും,
ശത്രുക്കള്‍ ഗര്‍ജ്ജിച്ചാലും, പോര്‍ നീണ്ടു നിന്നാലും
അശക്തര്‍ ഞങ്ങളെയും, നീ ശക്തരാക്കീടും
എന്നെ സമീപിച്ചോരെ, ത്യജിക്കയില്ല ഞാന്‍'
ഈ യേശുവിന്റെ സ്നേഹം, സന്ദേഹം നീക്കും താന്‍
അയോഗ്യര്‍ നാം ആയാലും, പാപിഷ്ടരായാലും
വിശാലമാം നിന്‍ സ്നേഹം, നമ്മെ ഉയര്‍ത്തീടും.
ക്ഷീണിച്ചോനേ വരിക Song Lyrics in English
Ksheenichone Varika, Aashwasam Njaan Tharum
Ee Vaazhttappetta Shabdam, Keḷkkunnathinpamāṁ
Anugrahavum Maappum, Kripā Kaḍākṣavum
Ānandamōdam Anpum Aruḷichēyyunnu.
Paithangale Varika - Veḷiccam Njaan Tharum
Ee Sneha Shabdam Keṭṭu, Irulakannīṭum,
Santhāpathāl Niṟanja, Anātharāya Nāṁ
Prakāśam Kaṇṭu Pāṭi, Āhlādhicchīṭumē
Nirjīviye Varika, Hā! Jīvan Njaan Tharum
Ee Shānta Shabdam Keṭṭu, Vaṉ Pōṟuṁ Thīrṇnīṭum,
Shatrukkaḷ Garjichālum, Pōṟu Neentu Ninnālūm
Ashaktar Njangaleyuṁ, Nī Shaktarākkīṭum
Enne Sameepichōre, Thyajikkayilla Njaan
Ee Yeshuvinde Sneham, Sandēham Nikkum Thān
Ayojyar Nāṁ āyālum, Pāpishṭarāyālum
Vishālāmāṁ Nin Sneham, Namme Uḷarthīṭum.