കാവല്‍ മാലാഖമാരേ Song Lyrics in Malayalam
കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ
ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ
തളിരാര്‍ന്ന പൊന്‍മേനി നോവുമേ
കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
തൂവല്‍ കിടക്കയൊരുക്കൂ
നീല നിലാവല നീളുന്ന ശാരോന്‍
താഴ്വര തന്നിലെ പനിനീര്‍പ്പൂവേ
തേന്‍ തുളുമ്പും ഇതളുകളാല്‍
നാഥനു ശയ്യയൊരുക്കൂ
ജോര്‍ദാന്‍ നദിക്കരെ നിന്നണയും
പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ
പുല്‍ക്കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ
Kaval Malakhamare Song Lyrics in English
Kaval Malakhamare Kannadaykkaruthe
Thazhe Pulthottillil Raja Rajan Mayangunnu
Unniyurangu Unniyurangu Unniyurangurangu
Thalirarnna Ponmeni Novume
Kulirarnna Vaykolin Thottilalle
Sukha Sushupthi Pakarnneeduvan
Thooval Kidakkayorukku
Neela Nilavala Neelunna Sharon
Thazvara Thannile Panineerpoove
Then Thulumbum Idalukalal
Nathanu Shayyayorukku
Jordan Nadikkare Ninnanayum
Poothen Manamulla Kunjikkatte
Pulkkiyunarthalle Nathanu Rangatte
Parishuddha Rathriyalle