Type Here to Get Search Results !

കാണാമെനിക്കെന്റെ | Kaanaamenikkente Song Lyrics in Malayalam | Malayalam Christian Songs Lyrics

കാണാമെനിക്കെന്റെ Song lyrics in Malayalam


കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ

തങ്കമുഖം എന്റെ താതന്‍ രാജ്യേ


ഈ ലോകമായയില്‍ പetty വലഞ്ഞു ഞാന്‍

മേലോകവാര്‍ത്തയില്‍ ദൂരസ്ഥനായി

അല്പായുഷ്ക്കാലമീലോകത്തില്‍ വാസം ഞാന്‍

പുല്ലോടു തുല്യമായ്‌ കാണുന്നിപ്പോള്‍


കാലന്റെ കോലമായി മൃത്യു വരുന്നെന്നെ

കാലും കയ്യും കെട്ടി കൊണ്ടു പോവാന്‍

കണ്ണും മിഴച്ചു ഞാന്‍ വായും തുറന്നു ഞാന്‍

മണ്ണോടു മണ്ണങ്ങു ചേര്‍ന്നിടേണം


എല്ലാ സാമര്‍ഥ്യവും പുല്ലിന്റെ പൂ പോലെ

എല്ലാ പ്രൌഢത്വവും പുല്ലിന്റെ പൂ പോലെ

മര്‍ത്യന്റെ ദേഹത്തിനെന്തോരു വൈശിഷ്ട്യം

എന്തിനു ദേഹത്തില്‍ ചാഞ്ചാടുന്നു


വണ്ണം പെരുത്താലും മണ്ണിന്നിരയതു

കണ്ണിന്റെ ഭംഗിയും മായ മായ

കൊട്ടാരമായാലും വിട്ടേ മതിയാവൂ

കോട്ടയ്ക്കകത്തേക്കും മൃത്യു ചെല്ലും


പതിനായിരം നില പൊക്കിപ്പണിഞ്ഞാലും

അതിനുള്ളിലും മൃത്യു കയറിച്ചെല്ലും

ചെറ്റപ്പുരയതില്‍ പാര്‍ക്കുന്ന ഭിക്ഷുവും

മുറ്റും മരണത്തിന്നധീനനാം


രോഗങ്ങളോരോന്നും പെട്ടന്നുള്ളാപത്തും

ആരും വരുന്നതിക്ഷോണീതലേ

കഷ്ടം മനുഷ്യര്‍ക്കു രോഗക്കിടക്കയില്‍

അഷ്ടിക്കശനം പോലായീടുമേ


അയ്യോ അയ്യോ എന്നുള്ളന്ത്യസ്വരമോര്‍ക്കില്‍

അയ്യോ എനിയ്ക്കൊന്നും വേണ്ടാ പാരില്‍

കര്‍ത്താവെനിയ്ക്കൊരു വാസസ്ഥലം വിണ്ണില്‍

എത്രകാലം മുന്‍പേ തീര്‍പ്പാന്‍ പോയി


ആ വീട്ടില്‍ ചെന്നു ഞാന്‍ എന്നെന്നേക്കും പാര്‍ക്കും

ആ വീട്ടില്‍ മൃത്യുവിനില്ലോര്‍ വഴി

പതിനായിരം കോടി ദൂതന്മാര്‍ മധ്യേ ഞാന്‍

കര്‍ത്താവാമേശുവിന്‍ കൂടെ വാഴും


Kaanaamenikkente Song lyrics in English


Kaanaamenikkente Rakshithaave Ninte

Thankamukhama Ente Thaathan Raajye


Ee Lokamaayail Pettu Vallanju Njan

Melokavarthayil Doorasthanayi

Alpayushkkalamelokathil Vaasam Njan

Pullodu Thulyamaayi Kaannunnippol


Kaalante Kolaamaayi Mrityu Varunnennal

Kaalum Kayyum Ketti Kondu Povaan

Kannum Mizhuvachu Njan Vaayum Thurannu Njan

Mannodum Mannangu Chernidthenam


Ella Saamarthyamum Pullinde Poo Pole

Ella Proudhthwavum Pullinde Poo Pole

Marthyante Dhehathilenthoru Vaishishtyam

Enthinu Dhehathil Chaanchaadunnu


Vannam Peruthaalum Manninnirayathu

Kanninte Bhangiyum Maaya Maaya

Kottaaraamaayaalum Vitte Mathiyaavoo

Kottaykkakathhekkum Mrityu Chellum


Pathinaayiram Nila Pokkipaninjaalum

Athinullilum Mrityu Kayarichollum

Chettapurayathil Paarkunna Bhikshuvum

Muttum Maranathinnadheenanaam


Rogangalooronnum Pettannullapaththum

Aarum Varunathikshoneethale

Kashtam Manushyarikku Rogakkidakkayil

Ashtikkashanam Polaayiidumey


Ayyoyo Ayyoyo EnnullanthySwaramorkkil

Ayyoyo Enikkonnum Venda Paariyil

Karthaveenikkoru Vaasasthalam Vinnil

Ethrakkaalam Munpe Theerppaan Poyi


Aa Veettil Chennu Njan Ennennakkum Paarkum

Aa Veettil Mrityuvinillor Vazhiyil

Pathinaayiram Kodi Doothanmar Madhyey Njan

Karthavaamjesuvin Koodae Vaazhum


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section