ഇനിമേല്‍ എനിക്കില്ലോര്‍ Song lyrics in Malayalam
ഇനിമേല്‍ എനിക്കില്ലോര്‍ ഭയം
വിശ്വാസക്കപ്പലില്‍ കാറ്റുകള്‍ അടിച്ചാല്‍
തിരകള്‍ മേല്‍ അലഞ്ഞാല്‍
നാശത്തിന്‍ പാറമേല്‍ തട്ടിയിട്ടുടയാ -
തേശു എന്‍ പ്രിയനേ കാണുമേ ഞാന്‍
കാണുമേ ഞാന്‍ കാണുമേ ഞാന്‍ (2)
സ്വര്‍ഗ്ഗ സിയോന്‍ പുരിയവിടെയെത്തീ -
ട്ടേശുവെന്‍ പ്രിയനേ കാണുമേ ഞാന്‍
ഉണ്ടൊരു തിരശീലയെന്റെ മുന്‍പില്‍
അതിവിശുദ്ധ സ്ഥലമവിടെയത്രേ
എനിക്ക് വേണ്ടി വന്നു മരിച്ചു പ്രിയന്‍
എനിക്കൊരു പാര്‍പ്പിടമൊരുക്കുവാന്‍ പോയ്
ഹാലേലുയ്യ ഹാലേലുയ്യ (2)
എനിക്ക് വേണ്ടി മരിച്ച പ്രിയന്‍
എനിക്കൊരു പാര്‍പ്പിടമൊരുക്കുവാന്‍ പോയ്
ഞാനിവിടെ അല്പം താമസിക്കു-
ന്നവനു വേണ്ടി പല വേലകള്‍ക്കായ്
ദൈവമേ ആയിരം ആയിരങ്ങള്‍
നിന്നെ മറന്നിങ്ങു വസിച്ചിടുന്നെ
ആയിരങ്ങള്‍ പതിനായിരങ്ങള്‍ (2)
നിന്നെ മറന്നിങ്ങു വസിച്ചിടുമ്പോള്‍
ഞാനിവിടെങ്ങനെ വിശ്രമിക്കും
ദൈവമേ തിരുമുഖ ശോഭയെന്റെ
ദേഹ ദേഹി ആത്മ ജീവനായാല്‍
ഭീതിയില്ലെനിക്കൊരു മടിയുമില്ല
പരമ രാജാവിന്റെ വേല ചെയ്‌വാന്‍
ഞാനിനി മേല്‍ (2)
യേശു രാജാവിന്റെ എഴുന്നള്ളത്തിന്‍
ദൂതുകള്‍ അറിയിച്ചു നടന്നു കൊള്ളും
ശോധന വളരെയുണ്ടെനിക്ക് നാഥാ
പരിശോധന നാള്‍ക്കുനാള്‍ കൂടുന്നപ്പാ
പാര്‍സി ദേശ പ്രഭു തടസ്സം ചെയ്‌വാന്‍
ഒരു നിമിഷം വിടാതണയുന്നിഹെ
പോക സാത്താന്‍ പോക സാത്താന്‍ (2)
ഇരുട്ടിന്റെ ദേവന്‍ നീ പോയ്ക്കോള്‍കെന്നീ
സര്‍വ ശക്തന്‍ പൈതല്‍ ഉരച്ചിടുന്നു
അക്കരെ കേറിയ വിശുദ്ധന്മാരായ്
കാണുന്നു ഞാനൊരു വലിയ സംഘം
ക്രൂശിന്റെ താഴ്‌വരയതില്‍ നടന്നു
മഹാഭാരം പ്രയാസങ്ങള്‍ അവര്‍ സഹിച്ചു
പരിശുദ്ധനേ പരിശുദ്ധനേ (2)
കുരിശിന്റെ പാതയിന്‍ അഗതി നിന്നെ
പിന്തുടര്‍ന്നിടുവാന്‍ മടിക്കുന്നില്ല
ലോകം തരും സുഖം എനിക്ക് വേണ്ട
കേമന്മാര്‍ ലിസ്റ്റിലെന്‍ പേരും വേണ്ട
യേശുവിനെ പ്രതി സങ്കടങ്ങള്‍ - ബഹു
നിന്ദകള്‍ സഹിക്കുന്ന ജീവന്‍ മതി
കരുണയുള്ളോന്‍ (2)
അക്കരെ നിന്നെന്നെ വിളിച്ചിടുന്നു
പരമ വിളി ഓര്‍ത്തിട്ടോടുന്നു ഞാന്‍
Inimel Enikkilloru Song lyrics in English
Inimel enikkilloru bhayam
Vishwasakkappalil kaatukal adichal
Thirakal meel alanjal
Naashathin paara meel thattithu daaya -
Yesu en priyaney kaanumey njan
Kaanumey njan kaanumey njan (2)
Swargga Siyon puriyavideyethiya -
Yesu en priyaney kaanumey njan
Undoru thiraseelayayente munpil
Adivishuddha sthalamaavidhayathrey
Enikku vendi vannu marichu priyan
Enikku oru paarrpittamoru kkuvan poi
Halleluya Halleluya (2)
Enikku vendi maricha priyan
Enikku oru paarrpittamoru kkuvan poi
Njaneevidey alpam thaamasikkunnavanu vendi pala velakalkaay
Daivame aayiramaayiranghal
Ninne marannengal vasichidunnu
Aayiranghal pathinaayiranghal (2)
Ninne marannengal vasichidumbol
Njaneevideyangane vishramikkum
Daivame thirumukha shobhayaente
Deha dehiy athma jeevanayaal
Bheethiyille nikkoru madiyumilla
Param raajaavinte vela cheyyan
Njanini meel (2)
Yesu raajaavinte ezhunnallathin
Doothukal ariyichu nadannu kollum
Shodhana valareyundhenikkunatha
Parishodhana naalkunnaal koodunnappa
Parsi desha prabhu thadassam cheyyan
Oru nimisham vidaathanyana
Poka Saththan poka Saththan (2)
Iruttinde devane nee poykollu ennithu
Sarvashakthan paithal urachidunnu
Akkare keriya vishudhanmaarayi
Kaannunnu njanoru valiya sangham
Krushinte thazhvarayathil nadannu
Mahaabharam prayaasangal avar sahichu
Parishuddhane parishuddhane (2)
Kurishinte paathayil agathi ninnithu
Pinthudarnniduvaan madikkunnilla
Lokam tharum sukhama enikku venda
Kemanmaar listileyan perum venda
Yesuvine prathi sankadangal - bahu
Nindakal sahikkunna jeevanathi
Karunayulloan (2)
Akkare ninnethu vilichidunnu
Parama vili oruthittodunnu njan