Type Here to Get Search Results !

എന്നോടുള്ള നിന്‍ | Ennodulla Nin Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്നോടുള്ള നിന്‍ Song lyrics in Malayalam


എന്നോടുള്ള നിന്‍ സര്‍വ്വനന്മകള്‍ക്കായി ഞാന്‍

എന്തുചെയ്യേണ്ടു നിനക്കേശുപരാ!—ഇപ്പോള്‍


നന്ദി കൊണ്ടെന്റെയുള്ളം നന്നെ നിറയുന്നെ

സന്നാഹമോടെ സ്തുതി പാടീടുന്നേന്‍—ദേവാ


പാപത്തില്‍ നിന്നും എന്നെ കോരിയെടുപ്പാനായ്

ശാപശിക്ഷകളേറ്റ ദേവാത്മജാ!—മഹാ


എന്നെ അന്‍പോടു ദിനംതോറും നടത്തുന്ന

പൊന്നിടയനനന്തം വന്ദനമെ—എന്റെ


അന്ത്യംവരെയും എന്നെ കാവല്‍ ചെയ്തീടുവാന്‍

അന്തികെയുള്ള മഹല്‍ ശക്തി നീയേ—നാഥാ!


താതന്‍ സന്നിധിയിലെന്‍-പേര്‍ക്കു സദാ പക്ഷ—

വാദം ചെയ്യുന്ന മമ ജീവനാഥാ!—പക്ഷ


കുറ്റംകൂടാതെയെന്നെ തേജസ്സിന്‍ മുമ്പാകെ

മുറ്റും നിറുത്താന്‍ കഴിവുള്ളവനെ—എന്നെ


മന്നിടത്തിലടിയന്‍ ജീവിക്കും നാളെന്നും

വന്ദനം ചെയ്യും തിരുനാമത്തിനു—ദേവാ!


Ennodulla Nin Song lyrics in English


Ennodulla nin sarvvananmakaayi njan

Enthucheyyenda ninakkeshupara!—Ippol


Nandi kondenthu ullolam nannayi nirayunnu

Sannahamode sthuthi paadeedunnene—Deva


Paapaththil ninnum enne kooriyeduppaanaayi

Shaapashikshakaletta devaathmajaa!—Mahaa


Enne anpodu dinamthorum nadaththunna

Ponnidayanthantham vandaname—ente


Anthyavareyum enne kaaval cheythiiduvaan

Anthikeyulla mahal shakthi neeye—Naathaa!


Thaan sanidhiyilein—perkkudhaa paksha—

Vaadam cheyyunna mama jeevanaathaa!—Paksha


Kuttamkoodatheenne thejasinmumbhaake

Muttum niruthaan kazhivullavane—enne


Mannidaththiladiyan jeevikkum naalennum

Vandanam cheyyum thirunaamae—Devaa!


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section