Type Here to Get Search Results !

ദൈവമേ ഞാന്‍ നിന്റെ മുമ്പില്‍ | Daivame Njan Ninte Mumpil Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദൈവമേ ഞാന്‍ നിന്റെ മുമ്പില്‍ Song Lyrics in Malayalam


ദൈവമേ ഞാന്‍ നിന്റെ മുമ്പില്‍ മനമുയര്‍ത്തിപ്പാടിടുന്നു  

അങ്ങെനിക്കായ്‌ കരുതിവെച്ച കൃപകളെ ഞാന്‍ എണ്ണിടുന്നു  

അനുദിനം നിന്‍ കൈകളെന്നെ തഴുകിടും സ്നേഹമോര്‍ത്താല്‍  

മനം നിറയും സ്തുതിസ്തോത്രം പാടിയെന്നും വാഴ്ത്തിടും ഞാന്‍  


ദൈവമേയെന്‍ ജന്മമങ്ങേ തിരുമനസ്സിന്‍ ദാനമല്ലേ  

മനസ്സിലെന്നെ കരുതിടുന്ന കരുണയെ ഞാനോര്‍ത്തിടുന്നു  

ഇരുളു മൂടും വഴികളില്‍ ഞാന്‍ ഇടയനില്ലാതലഞ്ഞ നാളില്‍  

പേരു ചൊല്ലി തേടി വന്നു മാറിലെന്നെ ചേര്‍ത്ത സ്നേഹം (ദൈവമേ..)  


ദൈവമേ നിന്‍ വീട്ടിലെത്താന്‍ ആത്മദാഹമേറിടുന്നു  

തിരുമുഖത്തിന്‍ ശോഭ കാണാന്‍ ആത്മനയനം കാത്തിരിപ്പൂ  

ഒരുനിമിഷം പോലുമങ്ങേ പിരിയുവാന്‍ കഴിയുകില്ല  

ദൈവസ്നേഹം രുചിച്ചറിഞ്ഞു ധന്യമായി എന്റെ ജന്മം (ദൈവമേ..)  


Daivame Njan Ninte Mumpil Song Lyrics in English


Daivame Njan Ninte Mumpil Manamuyarthi Paadidunnu  

Angenikkai Karuthivecha Krupakale Njan Ennidunnu  

Anudinam Nin Kaikalenne Thazhukidum Snehamorthal  

Manam Nirayum Stuthistothram Paadiyennum Vazhthidum Njan  


Daivameyen Janmamangey Thirumanassin Daanamalle  

Manassilenne Karuthidunna Karunayai Njan Orthidunnu  

Irulu Moodum Vazhikalil Njan Idayanillaathalanja Naalil  

Peru Cholli Thedi Vanna Maarilenne Chertha Sneham (Daivame..)  


Daivame Nin Veetilethaan Aathmadaham Eridunnu  

Thirumukhathin Shobha Kaanan Aathmanayanam Kaathirippu  

Oru Nimisham Polumange Piriyuvaan Kazhiyukilla  

Daivasneham Ruchicharinju Dhanyamaayi Ente Janmam (Daivame..) 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section