Type Here to Get Search Results !

ചിന്ത ചെയ്തിടും തോറുമെന്നില്‍ | Chintha Cheythidum Thoorumennil Song Lyrics in Malayalam | Christian devotional song lyrics Malayalam

ചിന്ത ചെയ്തിടും തോറുമെന്നില്‍ Song Lyrics in Malayalam


ചിന്ത ചെയ്തിടും തോറുമെന്നില്‍ ചന്തമായ്‌ വളരുന്നു-

തവഭക്തി- ചിന്ത


മാനസവാസന്‍ മഹിമാസനാധിപന്‍-തന്നെ നിത്യം- ചിന്ത


മാനവര്‍ക്കായി ഒരു മാനവനായി

ഹീനമാം പശുത്തൊഴുത്തില്‍ ജാതനായ സ്നേഹഭാവം-

ഹാ അതിശയം- ചിന്ത


പാപം സമ്മതിച്ചു സ്നാനമേറ്റവരോട്

പാപരഹിതന്‍ സ്നാനത്താ-

ലേകീഭവിച്ച വിനീതഭാവം-ഹാ അതിശയം- ചിന്ത


കാനനം തന്നില്‍ കടും ശോധന തന്നില്‍

ഹീനനാം പേയെ ജയിപ്പതി-

നായുധമാം വിശ്വാസം-ഹാ അതിശയം- ചിന്ത


രോഗശാന്തിയും ദുഃഖിതര്‍ക്കാശ്വാസവും

ആഗമപ്പൊരുളാം സനാതന-

ദൂതുമേകിയ ദിവ്യ പ്രഭാവം-ഹാ അതിശയം- ചിന്ത


പാപം പോക്കീടുവാന്‍ ക്രൂശിലര്‍പ്പിച്ചു ജീവന്‍

ശാപത്തിന്നിരയായ മര്‍ത്യരെ

നേടിയതിലടങ്ങും ത്യാഗം-ഹാ അതിശയം- ചിന്ത


Chintha Cheythidum Thoorumennil Song Lyrics in English


Chintha Cheythidum Thoorumennil Chanthamaayi Valarunnu-

Thavabhakti- Chintha


Maanasavaasan Mahimaasanadhipan-Thanne Nithyam- Chintha


Maanavarkkaayi Oru Maanavanaaayi

Heenamaam Pashuthozhuthil Jaathanaaya Sneha Bhaavam-

Haa Athishayam- Chintha


Paapam Sammathichu Snaanamettaavarodu

Paaparahithan Snaanathaa-

Leekee Bhavicha Vineethabhaavam- Haa Athishayam- Chintha


Kaananam Thannil Kadum Shodhana Thannil

Heenanaam Paaye Jayippathi-

Naayudhamam Vishwasam- Haa Athishayam- Chintha


Rogashaantiyum Dukkhitharkkaashaaswasaum

Aagamaporulam Saanathana-

Doothumekiya Divya Prabhaavam- Haa Athishayam- Chintha


Paapam Pookkeeduvaan Krooshilarpichu Jeevan

Shaapathinniraya Marthyaare

Nediyathiladakkum Thyaagam- Haa Athishayam- Chintha


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section