ഞങ്ങളണയുന്നു കുരിശില്‍ Song lyrics in Malayalam
ഞങ്ങളണയുന്നു കുരിശില്‍
അഭയമരുളണമേ
നിന്റെ പാണികളാല്‍ തൊടുവാന്‍
കരുണ തോന്നണമേ
ദുഃഖസാഗരമാര്‍ത്തലച്ചീ-
തോണിയുലയുമ്പോള്‍
തപ്തഹൃദയതടങ്ങളില്‍
തിരി കെട്ടുപോകുമ്പോള്‍ (2)
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ.. (2) (ഞങ്ങള്‍..)
നിത്യപാപച്ചുമടുമായ് മരു-
യാത്ര തുടരുമ്പോള്‍
അര്‍ത്ഥമറിയാതഗ്നിയില്‍ ചിറ-
കറ്റു വീഴുമ്പോള്‍ (2)
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ.. (2) (ഞങ്ങള്‍..)
ആരുമില്ലാതന്യരായ് ഇരു-
ളാകെ മൂടുമ്പോള്‍
ലക്ഷ്യമില്ലാതേകരായ്
വഴി മാഞ്ഞുപോകുമ്പോള്‍ (2)
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ.. (2) (ഞങ്ങള്‍..)
Njangal Anayunnu Kurishil Song Lyrics in English
Njangal anayunnu kurishil
Abhayamarulanamē
Ninte pāṇikaḷāl tōṭuvāṇ
Karuna tōnnanamē
Duḥkhasāgaramārttalaccī-
Thōṇiyulayumpōḷ
Tapthahṛdayataḍaṅṅaḷil
Thiri keṭṭupōkumpōḷ (2)
Nal dayāparanē nayikkaṇa-
Minnu nin vaḻiyē.. (2) (Njangal..)
Nityāpāpaccumaṭumāy maru-
Yātra tuṭarumpōḷ
Arthamariyātagnil chira-
Kaṭṭu vīzhumpōḷ (2)
Nal dayāparanē nayikkaṇa-
Minnu nin vaḻiyē.. (2) (Njangal..)
Ārūmillātanyarāy iru-
Lāke mūṭumpōḷ
Lakṣyamiḷḷātekarāy
Vaḻi māññupōkumpōḷ (2)
Nal dayāparanē nayikkaṇa-
Minnu nin vaḻiyē.. (2) (Njangal..)