ഞാനുറങ്ങാന്‍ പോകും മുമ്പായ് Song Lyrics in Malayalam
ഞാനുറങ്ങാന്‍ പോകും മുമ്പായ്
നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന
നന്മകള്‍ക്കൊക്കെയ്ക്കുമായി
നിന്നാഗ്രഹത്തിനെതിരായ് ചെയ്തൊ
റെന്‍ കൊച്ചു പാപങ്ങള്‍ പോലും
എന്‍ കണ്ണുനീരില്‍ കഴുകി, മേലില്‍
പുണ്യപ്രവൃത്തികള്‍ ചെയ്യാം
ഞാനുറങ്ങീടുമ്പോഴെല്ലാം എനി-
ക്കാനന്ദ നിദ്ര നല്‍കേണം
സര്‍വ്വഭയങ്ങളും നീക്കി നിത്യ
നിര്‍വൃതി തന്നരുളേണം.
കന്യകാമാതാവുമൊപ്പം എന്റെ
കാവല്‍മാലാഖയും കൂടി
രാത്രി മുഴുവനുമെന്നെ നോക്കി
കാത്തരുളീടുകവേണം
Njan Urangaan Pokum Mumpai Song Lyrics in English
Njan urangaan pokum mumpai
Ninakkekunnitha nandi nannai
Innu nee karunyapoorvam thanna
Nanmakkalokkaiyumai
Ninnaghrathinetirayi cheytho
Ren kochu papangal polum
En kannuneeril kazhuki, melil
Punyapravrithikal cheyyam
Njan urangidumpozhallam eni-
Kkananda nidra nalkenam
Sarvabhayangalum neekki nithya
Nirvrithi thannarulenam
Kanyakamathavumoppam ente
Kavalmalakhayum koodi
Rathri muzhuvanum enne nokki
Katharuleedukavenam