Type Here to Get Search Results !

അകത്തും പുറത്തും വേദനയോടു | Akathum Purathum Vedanayodu Song Lyrics in Malayalam | Malayalam Christian Songs Lyrics

 അകത്തും പുറത്തും വേദനയോടു Song Lyrics in Malayalam


അകത്തും പുറത്തും വേദനയോടു

അകത്തും പുറത്തും വേദനയോടു കുരിശില്‍-തൂങ്ങി

അടിയാനെ രക്ഷിച്ച ക്രിസ്തോ നിനക്കെന്നും സ്തോത്രം


മഹിമയുള്ള സ്വര്‍ഗ്ഗം വിട്ടു താണു വന്നോനേ-പാപ

വലയിലടിയാന്‍ കുടുങ്ങി നശിച്ചുപോയോനെ


സൂര്യനേക്കാള്‍ ശോഭിതനേ ജഡം ധരിച്ചോനേ-മഹാ

ദോഷ കുഷ്ഠം പിടിച്ചടിയാന്‍ മരിച്ചുപോയോനേ


കോടിദൂത സേവ വിട്ടു തനിച്ചു വന്നോനേ-പേയിന്‍

കൂടെ നടന്നടിയാന്‍ പടുകുഴിയില്‍ വീണേനെ


ഖെറുബുകള്‍ മേലെഴുന്നവന്‍ നീ നടകൊണ്ടെന്നാലെ-കാടു

കയറി ഞാന്‍ മാ ക്രൂരസാത്താന്നിരയായ്‌ തീര്‍ന്നേനെ


മുള്‍മുടി ശിരസ്സില്‍ ധരിച്ചോരു പൊന്നീശോ-തിരു

മുഖത്തിന്‍ മുന്‍ ഞാന്‍ വീണു നമസ്കാരം ചെയ്യുന്നേന്‍


വന്‍ കുരിശു തോളിലേറ്റാനേ നമസ്കാരം-മണ്ണില്‍

മറിഞ്ഞു വീണു ചതഞ്ഞ മുട്ടോര്‍ത്തും നമസ്കാരം


ആണി തുളപ്പാന്‍ തൃക്കൈകളെ വിടര്‍ത്തോനേ-തിരു

അരുമയുള്ള പാദേ വീണു ബഹു നമസ്കാരം


വിരിഞ്ഞു പൊട്ടി കുരുതി ചിന്താന്‍ ഹൃദയം തുറന്നതാല്‍-ബഹു

വിനായ നമസ്കാരം രക്ഷ ചെയ്ത കര്‍ത്താവേ (അകത്തും...)


Akathum Purathum Vedanayodu Song Lyrics in English


Akathum Purathum Vedanayodu

Akathum Purathum Vedanayodu kurishil-thoongi

Adiyane rakshicha Kristho ninakkennum sthothram


Mahimayulla svargam vittu thanu vannone-paapa

Valayil adiyan kudungi nashichupoyone


Sooryanekal shobhithane jadam dharichone-mahaa

Dosha kushtham pidichadiyan marichupoyone


Koodidhootha seva vittu thanichu vannone-peyin

Koode nadannadiyan padukuzhiyil veenane


Kherubukal melezhunnavan nee nadakondennale-kaadu

Kayari njan maa kroorasathannirayaayi theerne


Mulmudhi shirassil dharichoru Ponnisho-thiru

Mukhatin mun njan veenu namaskaram cheyyunnen


Van kurishu tholilettane namaskaram-mannil

Marinju veenu chathanja muttorthum namaskaram


Aani thulappan thrikkaykale vidarthone-thiru

Arumayulla paade veenu bahu namaskaram


Virinju potti kuruthi chinthaan hrudayam thurannathaal-bahu

Vinaaya namaskaram raksha cheytha Karthave (Akathum...)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section