ആമേൻ കർത്താവേ വേഗം വരണേ
ആകാശം ചായിച്ചു ഇറങ്ങേണമേ
താമസിക്കല്ലേ സീയോൻ മണാളാ
താമസിക്കല്ലേ ശാലേം രാജനേ
ആശയേറുന്നു നിൻ മുഖം കണ്ടിടാൻ
1 കാഹളത്തിൻ നാദം വാനിൽ കേട്ടിടുവാൻ
ഇഹത്തിലെ വാസം വിട്ടു പറന്നിടുവാൻ
ബഹുദൂതരോടു കൂടെ ആർത്തിടുവാൻ
മഹത്വത്തിൻ രാജാവേ നീ എഴുന്നള്ളണേ;- ആമേൻ...
2 ലോകത്തിന്റെ മോഹം ഏറിടുന്നേ
പാപത്തിന്റെ ഭോഗം പെരുകിടുന്നേ
മയങ്ങുന്ന മണവാട്ടി പോലെ ജനം
മാറീടുന്നു പാപം തഴച്ചിടുന്നേ;- ആമേൻ...
3 ഭക്തിയുടെ വേഷമെങ്ങും കാണുന്നല്ലോ
ശക്തിയുടെ സാക്ഷ്യമെങ്ങും കുറഞ്ഞിടുന്നേ
നിത്യനായ ദൈവമെ നീ എഴുന്നള്ളണേ
ശക്തിയെ പുതുക്കി സഭ ഒരുങ്ങീടുന്നേ;- ആമേൻ...
aamen karthave vegam varane
aakaasham chayichu irangename
thamasikkalle seeyon manalaa
thamasikkalle shaalem raajane
aashayerunnu nin mukham kandidaan
1 kahalathin naadam vaanil kettiduvaan
ihathile vaasam vittu paranniduvaan
bahudootharodu koode aarthiduvaan
mahathvathin raajaave nee ezhunnallane;- aamen..
2 lokathinte moham eridunne
papathinte bhogam perukidunne
mayangunna manavatti pole janam
mareedunnu papam thazhachidunne;- aamen...
3 bhakthiyude veshamengum kaanunnallo
shakthiyude sakshyamengum kuranjidunne
nithyanaay daivame nee ezhunnallane
shakthiye puthukki sabha orungeedunne;- aamen...