ആലോചനയിൽ വലിയവൻ
പ്രവൃത്തിയിൽ ശക്തിമാൻ
തൻ ജനത്തിനു വേണ്ടുന്നത-
അന്നന്നേക്കു നീ നല്കി കൊടുക്കുന്നവൻ
1 നിന്റെ ജനം നിന്നിൽ ആനന്ദിച്ചീടുവാൻ
വീണ്ടും നീ ഞങ്ങളെ ജീവിപ്പിക്കില്ലയോ(2)
ജീവജലം ഇന്നു സൗജന്യമായ് വന്നു
ദാഹിക്കുന്നേവരും കുടിച്ചിടട്ടേ(2);- ആലോച...
2 അന്ത്യകാലത്തു സകല ജഡത്തിന്മേൽ
നിന്നാത്മമാരി ചൊരിഞ്ഞിടുമ്പോൾ(2)
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത
ആത്മനദിയായ് നാം തീർന്നിടുവാൻ(2);- ആലോച...
3 അന്തകാരം ഭൂവിൽ നിറഞ്ഞിടുന്നു
കൂരിരുൾ ജാതിയെ മൂടിടുന്നു (2)
നമ്മുടെ പ്രകാശം ഉദിച്ചിരിക്കുന്നതാൽ
എഴുന്നേറ്റു ജ്വലിക്കാം നീതിസൂര്യനായി(2);- ആലോച...
4 കഷ്ടതയാകുന്ന കഠിനവേളകളിൽ
പതറിടാതെ നിന്നിൽ ചാരിടുവാൻ (2)
പിൻപിലുള്ളതെല്ലാം മറന്നിടുമേ ഞങ്ങൾ
നിൻ വിളിയാലുള്ള ആശ തികപ്പാൻ(2);- ആലോച...
Aalochanayil Valiyavan
Pravarthiyil Shakhthiman
Than Janaththinu vaentunnathu
Annannnaththaekku nee nalki kotukkunnavan
1 Ninte janam ninnil aanandiccheeduvan
Veendum Nee njangale jeevippikkillayo
Jeevajalam Innu soujanyamaayi vannu
Daahikkunnaevarum kudichchidatte;-
2 Anthya’kaalaththu sakala jadaththinmel
Ninnaathma maari chori’njnjidumpol
Neenthittallathe katappan vayyaththa
Aatma’nadiyaayi naam theerniduvaan
3 Andhakaaram bhuvil niranjnjidunnu
Kurirul jatthiye mudidunnu
Nammude prakaasam udicchirikkunnathaal
Ezhunnaetu jvalikkam neethi’suryanaayi
4 Kasthathayaakunna kathinavaelakalil
Patharitaathe ninnil charriduvan
Pinpilullatheelam marannetume njangal
Nin viliyaalulla aasa thikappaan