1 ആകുലൻ ആകരുതേ മകനേ
അസ്വസ്ഥൻ ആകരുതേ
ആധിയിൽ ആയുസ്സിനെ
നീട്ടാൻ ആകുമോ നരനുലകിൽ(2)
2 സോളമനെക്കാൾ മോടിയിലായ്
ലില്ലിപ്പൂവുകൾ അണിയിപ്പൂ
നിന്നെ കരുതി നിനച്ചിടുമേ
പിന്നെ നിനക്കെന്താശങ്ക(2)
3 വിതയും കൊയ്ത്തും കലവറയും
അറിവില്ലാത്തൊരു പറവകളെ
പോറ്റും കരുണാമയനല്ലോ
വത്സല താതൻ പാലകനായ്(2)
4 ക്ലേശം ദുരിതം പീഢനവും
രോഗം അനർത്ഥം ദാരിദ്ര്യം
ഒന്നും നിന്നെ അകറ്റരുതേ
രക്ഷകനിൽ നിന്നൊരുനാളും(2)
Aakulan aakaruthe makane
asvasthhanaakaruthe
aadhiyilaayusine neettan
aakumo naranulakil
1 solamanekkaal modiyilaay
lillippoovukal aniyippu
ninne karuthi ninachidume
pinne ninakkenthaasangka;- aakula...
2 vithayum koyththum kalavarayum
arivillaaththoru paravakale
pottum karunaamayanallo
vathsala thaathan paalakanaay;- aakula...
3 klesham duritham peedanavum
rogam anarthham daaridrdam
onnum ninne akataruthe
rakshakanil ninnorunaalum;- aakula….