ആകാശത്തേരതിൽ
ക്രിസ്തേശുരാജൻ താൻ
വരും വേഗം വിൺദൂതരുമായ്
ന്യായാധിപാലകനായ്
1 സർവ്വജാതിമതസ്ഥരെയും
തിരുസന്നിധെ ചേർത്തിടുവാൻ
ഇടം വലമായ് തിരിച്ചവരെ
വിധിച്ചിടും തൽക്ഷണത്തിൽ;- ആകാശ...
2 ഈ ലോകത്തെ വിധിച്ചിടാൻ
സാത്താനെ ബന്ധിച്ചിടാൻ
നശപാതെ പോയവരെ
നിത്യാഗ്നിയിൽ തള്ളിടുവാൻ;- ആകാശ...
aakaashatherathil
kristheshuraajan thaan
varum vegam vin_dootharumaay
nyaayadhipaalakanaay
1 sarvvajaathimasthareyum
thirusannidhe cherthiduvan
idam valamaayi thirichavare
vidhichidum thalkshanathil - aakaash..
2 iee lokathe vidhicheedan
sathaane bandhicheedan
nasha paathe poyavare
nithyagniyil thalliduvan;- aakaash....