Lyrics: M P Mathew Karakkal
ആകാശ മേഘങ്ങളിൽ ക്രിസ്തൻ
ആഘോഷമായ് വരുന്നു
ആർപ്പിടാൻ ഒരുങ്ങുക പ്രിയരെ
ആ ദിനം ആഗതമായ്... ആകാശ
1 ഗംഭീര ധ്വനി മുഴങ്ങും സ്വർഗ്ഗേ
കേട്ടിടും ദൂതർ സ്വരം
ദൈവത്തിൻ കാഹള ശബ്ദമതും
കേൾക്കും ഇറങ്ങും കർത്തനും മേഘമതിൽ;- ആകാശ...
2 ക്രിസ്തുവിൽ മരിച്ചവരോ-മുൻപേ
ഉയിർക്കും തേജസ്സോടെ
ഭൂതലേ വസിക്കും വിശുദ്ധ ഗണങ്ങൾ
പോയിടും ആദിനം മേഘമതിൽ;- ആകാശ...
3 കഷ്ടങ്ങൾ അടിക്കടിയായ്-വന്നു
ഭീതി ഉയർത്തിടുമ്പോൾ
വാഗ്ദത്തം തന്നവൻ, വാക്കു മാറാത്തവൻ
കൂടെയുണ്ടെപ്പോഴും ആശ്വാസമായ്;- ആകാശ...
3 പരിഹാസം നിന്ദകളാൽ-ലോകർ
പഴിചൊല്ലും നേരത്തിലും
ലോകത്തെ ജയിച്ച, നിന്ദകൾ സഹിച്ച
കർത്തനിൻ സഖിത്വം കൂടെയുണ്ട്;- ആകാശ...
aakaasha meghangalil kristhan
aaghoshamaay varunnu
aarppidaan orunguka priyare
aa dinam aagathamaay... aakaasha
1 gambheera dhvani muzhangum swargge
kettidum doothar svaram
daivathin kaahala shabdamathum
kelkkum irrangum karthanum meghamathil;- aakaasha
2 kristhuvil marichavaro-munpe
uyirkkum thejassode
bhoothale vasikkum vishudha ganangal
poyidum aadinam meghamathil;- aakaasha
3 kashdangal adikkadiyaay-vannu
bheethi uyarthidumpol
vagdatham thannavan, vaakku maaraathavan
koodeyundeppozhum aashvasamay;- aakaasha
3 parihasam nindakalaal lokar
pazhichollum nerathilum
lokathe jayicha, nindakal sahicha
karthanin sakhithvam koodeyunde;- aakaasha